DCBOOKS
Malayalam News Literature Website

കൊല്ലത്തിന്റെ മൊഴിഭേദങ്ങള്‍

ഡിസംബര്‍ ലക്കം പച്ചക്കുതിരയിൽ

ഡോ. പദ്മകുമാര്‍ ക്ലാപ്പന

കാലദേശാവസ്ഥകള്‍ക്കനുസരണമായി പരിണാമവിധേയമാണു ഭാഷകളെല്ലാം. ജീവിതശൈലിയും പശ്ചാത്തല സവിശേഷതകളും ഭാഷയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്. സാഹിത്യഭാഷയാണ് പലപ്പോഴും മാനകഭാഷയായി പരിഗണിക്കപ്പെടുന്നത്.

ആറു മലയാളിക്ക് നൂറു മലയാളം എന്നാണു ചൊല്ല്. ഭാഷാഭേദങ്ങളുടെ വൈവിദ്ധ്യമാണ് ഇവിടെ സൂചിതം. പ്രാദേശികമായ പ്രത്യേകതകളും ജനങ്ങളുടെ ജീവിതശൈലിയും ഒരു ദേശത്തിന്റെ ഭാഷയെ സ്വാധീനിക്കുന്നുണ്ട് എന്ന് ഭാഷാപ്രയോഗങ്ങളുടെ വൈവിദ്ധ്യം വ്യക്തമാക്കുന്നു. സാംസ്‌കാരികമായ വ്യതിയാനങ്ങള്‍ ജീവിതത്തെയും ആചാരരീതികളെയും ഭാഷയെയും Pachakuthira Digital Editionസ്വാധീനിക്കുന്നുവെന്ന് നിസ്സംശയം പറയാം. അതുകൊണ്ടാണ് തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ നീളുന്ന മലയാളഭാഷ വ്യത്യസ്തമായിരിക്കുന്നത്. ഓരോ ജില്ലയിലുംമാത്രമല്ല ജില്ലകള്‍ക്കുള്ളില്‍ താലൂക്കുകളിലും പഞ്ചായത്തുകളില്‍പോലും ഈ വ്യത്യാസം നിഴലിക്കുന്നുണ്ട്.

നമ്മുടെ സംസ്ഥാനം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്ന കാലത്ത് ഓരോ രാജ്യത്തെയും ഭരണക്രമത്തില്‍ വ്യത്യാസം നിലനിന്നിരുന്നു. അതിന്റെ ഭാഗമായി ജീവിതശൈലിയിലും സാംസ്‌കാരികമായ നിലവാരത്തില്‍പോലും ഈ രാജ്യങ്ങള്‍ തമ്മില്‍ അജഗജാന്തരമാണ് ഉണ്ടായിരുന്നത്. ഭാഷയുടെ സ്ഥിതിയും അപ്രകാരംതന്നെ. ഭാഷാപ്രയോഗത്തിലും ഉച്ചാരണരീതിയിലും ഈ ഭിന്നത ദര്‍ശിക്കാവുന്നതാണ്. തീര്‍ത്തും പ്രാദേശികമായി പ്രയോഗിച്ചുവരുന്ന പദങ്ങള്‍പോലും ഉദാഹരണമായി ചൂണ്ടിക്കാട്ടുവാന്‍ കഴിയും. മറ്റൊരു പ്രദേശത്തെ ആളുകള്‍ക്കു മനസ്സിലാക്കാന്‍ കഴിയാത്ത വിധം അവയ്ക്ക് അപരിചിതത്വം ഉണ്ടാവുകയും ചെയ്യും. ദേശവും കാലവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ജാതി, മത, ആചാര, വിശ്വാസരീതികളും ഇതിനു കാരണമാകുന്നുവെന്ന് പറയാം. മാനകഭാഷയില്‍നിന്നും വ്യത്യാസപ്പെട്ടിരിക്കുന്ന പ്രയോഗസവിശേഷതകളെ മൊഴിഭേദമെന്ന് വ്യവഹരിക്കാം.

കേരളത്തിലെ മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊല്ലം ജില്ലയില്‍ അധിവസിക്കുന്നവരുടെ ഭാഷയ്ക്ക് സ്വന്തമെന്നു പറയാവുന്ന പ്രത്യേകതകള്‍ ഏറെയുണ്ട്. കിഴക്കുപടിഞ്ഞാറ് എഴുപത്തിയാറു കിലോമീറ്ററും തെക്കുവടക്ക് അന്‍പത്തിനാലു കിലോമീറ്ററും നീളുന്ന കൊല്ലത്തിന്റെ വിസ്തൃതി രണ്ടായിരത്തിയഞ്ഞൂറ് ചതുരശ്ര കിലോമീറ്ററാണ്. സൗകര്യത്തിനുവേണ്ടി മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ വേര്‍തിരിക്കുമ്പോഴും ഇവ തമ്മിലും മലയാള പദങ്ങള്‍ ഉച്ചാരണത്തിലും ശൈലിയിലും വ്യത്യാസപ്പെട്ടിരിക്കുന്നതു കാണാം.

പൂര്‍ണ്ണരൂപം 2023 ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്‌

 

 

Comments are closed.