DCBOOKS
Malayalam News Literature Website

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി

പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. പാലാ സ്വദേശി അനൂപ് ആണ് വരന്‍. ഇന്ന് രാവിലെ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഗായകന്‍ കെ.ജെ യേശുദാസ്, എം. ജയചന്ദ്രന്‍, ചലച്ചിത്രസംവിധായകന്‍ കമല്‍ തുടങ്ങി നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

മിമിക്രി കലാകാരനായ അനൂപ് തന്നെ മനസ്സിലാക്കും എന്ന് ബോധ്യപ്പെട്ടതിനാലാണ് വിവാഹം വീട്ടുകാര്‍ തീരുമാനിച്ചതെന്നു വൈക്കം വിജയലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു. ഇരുവരും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരായതിനാല്‍ പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വിജയലക്ഷ്മി വ്യക്തമാക്കി. കഴിഞ്ഞ മാസം പത്താം തീയതിയായിരുന്നു വിവാഹനിശ്ചയം.

സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധേയയാകുന്നത്. ഈ പാട്ടിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്ന ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Comments are closed.