DCBOOKS
Malayalam News Literature Website

എരഞ്ഞോളി മൂസയെക്കുറിച്ചുള്ള ‘പാട്ടിന്റെ പട്ടാങ്ങ്’ പ്രകാശനം ചെയ്തു

37-ാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയോനുബന്ധിച്ച് മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസയെക്കുറിച്ചുള്ള  ‘പാട്ടിന്റെ പട്ടാങ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ബാള്‍ റൂമില്‍ വെച്ചായിരുന്നു പ്രകാശനം.  പരിപാടിയില്‍ മന്ത്രി കെ.ടി.ജലീല്‍, കെ.ജയകുമാര്‍, അഷറഫ് താമരശ്ശേരി, ലിപി അക്ബര്‍, ഷംസുദ്ദീന്‍ നെല്ലറ എന്നിവര്‍ പങ്കെടുത്തു.


തുടര്‍ന്ന് എരഞ്ഞോളി മൂസയുടെ പ്രശസ്തമായ  മാപ്പിളപ്പാട്ട് ഗാനങ്ങളുടെ അവതരണവും നടന്നു. പ്രായവും ആരോഗ്യവും തളര്‍ത്താത്ത പ്രതിഭയുടെ തികവില്‍ തന്റെ ആരാധകര്‍ക്കായി എരഞ്ഞോളി മൂസ തന്റെ ഇഷ്ടഗാനം നാലുവരി ആലപിച്ചു. അദ്ദേഹത്തിന്റെ പാട്ടുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടിയില്‍ നിരവധി ഗായകര്‍ ഗാനങ്ങള്‍ ആലപിച്ചു. മതമൈത്രി ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്.

Comments are closed.