DCBOOKS
Malayalam News Literature Website

ഗായിക ശ്വേതയുടെ പുതിയ സംഗീത ആല്‍ബം ശ്രദ്ധ നേടുന്നു

ഗായിക ശ്വേത മോഹന്‍ പാടിയഭിനയിച്ച പുതിയ വീഡിയോ ഗാനം ശ്രദ്ധ നേടുന്നു. പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതസംവിധായകനുമായ ബെന്നറ്റ് റോളണ്ടിനൊപ്പം പുറത്തിറക്കിയ ഈ ഗാനം ശ്വേതയുടെ ആദ്യ സ്വതന്ത്ര സംഗീതആല്‍ബം കൂടിയാണ്. ശ്വേതയുടെ യൂട്യൂബ് ചാനലിലൂടെ എആര്‍ റഹ്മാനാണ് ഗാനം റിലീസ് ചെയ്തത്. തമിഴിലും ഹിന്ദിയിലുമായി ഗാനം പുറത്തിറക്കിയിട്ടുണ്ട്.

കുടുംബം, സുഹൃത്തുക്കള്‍, സമൂഹം, ലോകം എല്ലാം ഒന്നുചേര്‍ന്ന് നാം ഒന്ന് എന്ന മനോഹരമായ ആശയത്തെയാണ് ശ്വേത വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റുഡിയോയില്‍ മുഴുവന്‍ ഓക്കസ്ട്രക്കൊപ്പം തത്സമയം പാടിയാണ് ശ്വേത പാട്ട് റെക്കോര്‍ഡ് ചെയ്തത്. ഇനിയും ഇത്തരത്തിലുള്ള സ്വതന്ത്ര ആല്‍ബങ്ങള്‍ പുറത്തിറക്കുമെന്ന് ശ്വേത പറയുന്നു. വീഡിയോ നിര്‍മ്മിച്ചിരിക്കുന്നതും ശ്വേത തന്നെയാണ്.

യാവും എനതേ എന്ന് തുടങ്ങുന്ന തമിഴ് ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് മദന്‍ കാര്‍ക്കിയാണ്. ഹിന്ദി പതിപ്പില്‍ റഖീബ് അലത്തിന്റേതാണ് വരികള്‍. ഗാനരംഗത്തില്‍ ശ്വേതയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളു പ്രത്യക്ഷപ്പെടുന്നുണ്ട്. രണ്ട് ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

Comments are closed.