fbpx
DCBOOKS
Malayalam News Literature Website

ശുഭിഗി റാവു കൊച്ചി ബിനാലെയുടെ അടുത്ത ക്യൂറേറ്റര്‍

സിംഗപ്പൂരിലെ ഇന്ത്യന്‍ വംശജയായ ആര്‍ട്ടിസ്റ്റ് ശുഭിഗി റാവുവിനെ കൊച്ചി-മുസിരിസ് ബിനാലെ അഞ്ചാം ലക്കത്തിന്റെ ക്യൂറേറ്ററായി തിരഞ്ഞെടുത്തു. ബിനാലെ തെരഞ്ഞെടുപ്പു സമിതി വെനീസില്‍ വെച്ചാണ് പ്രഖ്യാപനം നടത്തിയത്.

അമൃത ഝാവേരി, സുനിത ചോറാറിയ, ഗായത്രി സിന്‍ഹ, ജിതീഷ് കല്ലാട്ട്, തസ്‌നീം മേഹ്ത്ത, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റികളായ ബോസ് കൃഷ്ണമാചാരി, വി.സുനില്‍, അലക്‌സ് കുരുവിള തുടങ്ങിയവര്‍ അടങ്ങിയതായിരുന്നു തിരഞ്ഞെടുപ്പു നിര്‍ണ്ണയ സമിതി.

തുടര്‍ച്ചയായി രണ്ടാം തവണയാണ് ബിനാലെ ക്യൂറേറ്ററായി വനിതയെ തിരഞ്ഞെടുക്കുന്നത്. 2020 ഡിസംബര്‍ 12-നാണ് കൊച്ചി ബിനാലെ അഞ്ചാം ലക്കത്തിന് തുടക്കമാകുന്നത്.

 

Comments are closed.