DCBOOKS
Malayalam News Literature Website

ഏഷ്യന്‍ സാഹിത്യത്തിനുള്ള എമിൽ ഗ്യുമറ്റ് പ്രൈസ് ശുഭാംഗി സ്വരൂപിന്റെ ‘ ലാറ്റിറ്റിയൂഡ്‌സ് ഓഫ് ലോങ്ങിങ്ങ്‌സിന്”

ഈ വര്‍ഷത്തെ ഏഷ്യന്‍ സാഹിത്യത്തിനുള്ള എമിൽ ഗ്യുമറ്റ് പ്രൈസ് ശുഭാംഗി സ്വരൂപിന്റെ
ലാറ്റിറ്റിയൂഡ്‌സ് ഓഫ് ലോങ്ങിങ്ങ്‌സ്’ എന്ന നോവലിന്. ‘Dérive des âmes et des continents ‘ എന്ന പേരില്‍ ഫ്രഞ്ച് ഭാഷയില്‍ പ്രസിദ്ധീകരിച്ച നോവലാണ് ‘ലാറ്റിറ്റിയൂഡ്‌സ് ഓഫ് ലോങ്ങിങ്ങ്‌സ്’. സ്വരൂപിന് 5000 യൂറോയുടെ എന്‍ഡോവ്‌മെന്റും ലഭിക്കും. ഈ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ നോവലാണ് ‘ലാറ്റിറ്റിയൂഡ്സ് ഓഫ് ലോങ്ങിംഗ്സ്’.

ഫ്രഞ്ച് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഫ്രാന്‍സില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിനാണ് എല്ലാ വര്‍ഷവും സമ്മാനം നല്‍കുന്നത്. ഒര്‍ജിനല്‍ നോവല്‍ കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ യഥാര്‍ത്ഥ ഭാഷയില്‍ പ്രസിദ്ധീകരിച്ചിരിക്കണം. കൂടാതെ രചയിതാവ് ഏഷ്യയിലെ ഒരു രാജ്യത്ത് നിന്നുള്ളയാളായിരിക്കണം.

ഇന്ത്യയിലെ പ്രധാന പുരസ്‌കാരങ്ങളുടെയെല്ലാം ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച നോവലും സമകാലിക ഇന്ത്യയില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന നോവലുമാണ് ഹാര്‍പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച ‘ലാറ്റിറ്റിയൂഡ്സ് ഓഫ് ലോങ്ങിംഗ്സ്’. ഭൂമിശാസ്ത്രപരമാണ് നോവലിന്റെ പ്രമേയം; ഒപ്പം മനഃശാസ്ത്രപരവും. ഇതാദ്യമായി ഒരു ഇന്ത്യന്‍ നോവലില്‍ കാലാവസ്ഥാ വ്യതിയാനം ശ്രദ്ധേയമായ ഒരു വിഷയമായി കൈകാര്യം ചെയ്യപ്പെടുന്നുമുണ്ട്. പ്രകൃതി ലാറ്റിറ്റിയൂഡില്‍ പശ്ചാത്തലമല്ല, കഥാപാത്രം തന്നെയാണ്. വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന വ്യക്തികളെപ്പോലെതന്നെ പ്രകൃതിയും സജീവ കഥാപാത്രമായി രംഗത്തുവരുന്നു.

Comments are closed.