DCBOOKS
Malayalam News Literature Website

ഷഹബാസ് അമൻ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നു

പിന്നണി ഗായകനും സംഗീതസംവിധായകനുമായ ഷഹബാസ് അമൻ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. സിനിമകൾക്കും ഗസൽ ആൽബങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. സൂഫി ഗായകൻ എന്ന നിലയിലും പ്രശസ്തനാണ്. സിനിമകളിലൂടെയും ആൽബങ്ങളിലൂടെയും മലയാളികളുടെ ഹൃദയം കവർന്നിട്ടുള്ള ഈ ഗായകന്  മായാനദി, ഹലാൽ ലവ് സ്റ്റോറി, വെള്ളം എന്നീ ചിത്രങ്ങൾക്ക് രണ്ട് തവണ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്.  ഇന്ത്യയിലും വിദേശത്തും നിരവധി ഗസൽക്കച്ചേരികൾ നടത്തിയിട്ടുള്ള കലാകാരനാണ് ഷഹബാസ്. ചലച്ചിത്രങ്ങൾക്ക് സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കെ എൽ എഫ് ആറാം പതിപ്പ് 2023 ജനുവരി 12, 13, 14, 15 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട്  പ്രമുഖര്‍ പങ്കെടുക്കും.

അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാഹിത്യോത്സവമാണിത്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.