DCBOOKS
Malayalam News Literature Website

മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം: എസ്.എഫ്.ഐ നേതാവ് കുത്തേറ്റു മരിച്ചു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. മഹാരാജാസ് കോളേജ് രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മറ്റിയംഗവുമായ വട്ടവട സ്വദേശി അഭിമന്യു (20) ആണ് മരിച്ചത്. കോട്ടയം സ്വദേശിയായ അര്‍ജുന്‍ (19) എന്ന വിദ്യാര്‍ഥിക്കും സംഘര്‍ഷത്തിനിടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

കോളേജ് മതിലിലെ ചുവരെഴുത്തിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കുത്തേറ്റ അഭിമന്യുവിനെ തൊട്ടടുത്ത ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നു ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ കോളേജിലെ വിദ്യാര്‍ത്ഥികളല്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Comments are closed.