DCBOOKS
Malayalam News Literature Website

വേശ്യാവൃത്തി ചൂഷണമെന്ന് കെ. കെ. ശൈലജ

വേശ്യാവൃത്തി ചൂഷണമെന്ന് കെ.കെ. ശൈലജ. കെ എൽ എഫിൽ ‘ഇരുപത്തെന്നാം നൂറ്റാണ്ടിലെ ലൈംഗികത’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. കടന്നുവന്ന ഓരോ സമൂഹത്തിലും കാലയളവിലും ലൈംഗികത ഒരു പ്രധാനവിഷയമാണ്. ലൈംഗികതയ്ക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരു വസ്തുവല്ല സ്ത്രീ. ഞാനും നീയും തുല്യരാണ് എന്ന ചിന്തയിൽ നിന്നും വരുന്ന ലൈംഗികത ആരോഗ്യപരമായിരിക്കും എന്ന മനോഹരമായ ആശയം ടീച്ചർ പങ്കുവച്ചു. ഈ അവസരത്തിൽ “വേശ്യാവൃത്തി ഒരു ചൂഷണമാണ്”എന്ന് ടീച്ചർ പറഞ്ഞപ്പോൾ അതിനെ എതിർത്തുകൊണ്ട് വേശ്യവൃത്തി ഒരു തൊഴിലാണ് എന്ന് പറഞ്ഞുകൊണ്ട് പ്രേക്ഷകരിൽ ഒരാൾ മുന്നോട്ടു വന്നു. കാലിക പ്രാധാന്യമുള്ള ഒരു വിഷയം തന്നെയാണ് ലൈംഗികത. ഈ ഒരു വിഷയത്തെക്കുറിച്ചുള്ള ചർച്ചയിൽ മുൻ ആരോഗ്യ മന്ത്രി കെ. കെ. ഷൈലജ ടീച്ചറും എഴുത്തുകാരൻ മുരളീ തുമ്മാരുകുടി, നീരജ ജാനകി, ഡോ. സൗമ്യസരിൻ എന്നിവർ പങ്കടുത്തു. സിന്ധു കെ. ബിയായിരുന്നു മോഡറേറ്റർ.

എല്ലാ രാജ്യത്തും ലൈംഗികത ഒരുപോലെയല്ല. എല്ലാ ആളുകളിലും ഹോമോ സെക്ഷ്യാലിറ്റിയും ഹെഡ്രോ സെക്ഷ്യാലിറ്റിയും ഉണ്ടെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു.”ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ പറ്റിയുള്ള അപബോധമാണ് ഇന്നും ലൈംഗിക പഠനം നടപ്പിലാവാത്തതിനു കാരണമെന്ന് ഡോ. സൗമ്യസരിൻ അഭിപ്രായപ്പെട്ടു. ലൈംഗിക വിദ്യാഭ്യാസം പാഠാവലിയിൽ കൊണ്ടുവരുന്നതിനെ പറ്റി സിന്ധു കെ. ബി. ചോദിച്ചപ്പോൾ അതിനോട് പൂർണമായും ടീച്ചർ യോജിച്ചു. പ്രകൃതിയിലുള്ള നല്ല ഇടപെടലിനെ കുറിച്ചുള്ള പഠനമാണ് ലൈംഗിക വിദ്യാഭ്യാസം,” സത്രീകളും പുരുഷൻമാരും തുല്യരാണ് ” അത് നടപ്പിലാവാത്ത കാലത്തോളം ജനാധിപത്യം പൂർണമാവുന്നില്ല. ശാസ്ത്രീയ ലൈംഗിക വിദ്യഭ്യാസം പുതുതലമുറയ്ക്ക് നിർബന്ധമാണെന്നും അഭിപ്രായപ്പെട്ടു.

Comments are closed.