DCBOOKS
Malayalam News Literature Website

ആദ്യ വനിതാ സെക്രട്ടറി ജനറല്‍; സ്‌നേഹലത ശ്രീവാസ്തവ

ചരിത്രത്തിലാദ്യമായി ലോക്‌സഭയില്‍ വനിതാ സെക്രട്ടറി ജനറല്‍ ചുമതലയേല്‍ക്കും. വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥ സ്‌നേഹലത ശ്രീവാസ്തവയാണ് സെക്രട്ടറി ജനറലായി ചുമതലയേല്‍ക്കുന്നത്. ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനാണു സ്‌നേഹലത ശ്രീവാസ്തവയെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. ഡിസംബര്‍ ഒന്നിന് സ്ഥാനമേല്‍ക്കുമെന്ന് ലോക് സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.

നിലവില്‍ സെക്രട്ടറി ജനറലായ അനൂപ് മിശ്ര നവംബര്‍ 30ന് സ്ഥാനമൊഴിയും. സെക്രട്ടറി ജനറല്‍ സ്ഥാനത്തിനു പുറമേ കാബിനറ്റ് സെക്രട്ടറി പദവി കൂടി സ്‌നേഹലതയ്ക്കുണ്ടാവും. ഭോപാല്‍ സ്വദേശിയായ സ്‌നേഹലത 1982 ബാച്ച് മധ്യപ്രദേശ് കേഡറിലെ ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്.

നിയമമന്ത്രാലയത്തിലെ നീതിവിഭാഗം സെക്രട്ടറി, ധനമന്ത്രാലയത്തിലെ സാമ്പത്തികവിഭാഗം പ്രത്യേക സെക്രട്ടറി, മധ്യപ്രദേശ് സാംസ്‌കാരിക, പാര്‍ലമെന്ററികാര്യ മന്ത്രാലയത്തിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നബാര്‍ഡ് ഡയറക്ടര്‍ ബോര്‍ഡംഗം തുടങ്ങിയ സ്ഥാനങ്ങള്‍ സ്‌നേഹലത വഹിച്ചിട്ടുണ്ട്.

 

Comments are closed.