DCBOOKS
Malayalam News Literature Website

കുട്ടിക്കാലത്തെ ജിജ്ഞാസയും അഭിനിവേശവുമാണ് വിജയങ്ങൾക്ക് പിന്നിൽ: ആഡാ ഇ. യോനാത്ത്

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ Scientific temper and human consciousness: A Nobel Laureate’s perspective” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ആഡാ ഇ. യോനാത്ത്  പങ്കെടുത്തു. നോബൽ നേടുന്ന ആദ്യ ഇസ്രയേലി വനിതയാണ് ആഡാ ഇ. യോനാത്ത്. പ്രൊഫ.സാബു തോമസ്, ഡോ.സി.എന്‍.രാംചന്ദ് എന്നിവരും ചര്‍ച്ചയുടെ ഭാഗമായി.

കുട്ടിക്കാലത്തെ ജിജ്ഞാസയും അഭിനിവേശവുമാണ് നോബൽ വരെ തന്നെ എത്തിച്ചതെന്ന്  സിഎൻ രാംചന്ദിന്റെ ചോദ്യത്തിന് ഉത്തരമായി  ആഡാ ഇ. യോനാത്ത് പറഞ്ഞു.  തന്റെ സ്കൂൾ ഓർമ്മകളെക്കുറിച്ചും പ്രചോദനമായ അധ്യാപകരെക്കുറിച്ചും ഒപ്പം കുടുംബത്തെക്കുറിച്ചുമൊക്കെ  കൂടുതൽ ആഡാ ഇ. യോനാത്ത് സംസാരിച്ചു.  സാം സന്തോഷിന്റെ ‘ഇന്ത്യൻ സംരംഭകനുള്ള സാമിന്റെ പന്ത്രണ്ട് കൽപ്പനകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സെഷൻ അവസാനിപ്പിച്ചു.

Comments are closed.