DCBOOKS
Malayalam News Literature Website

റേയുടെ സിനിമ കാലഘട്ടം

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  വേദിയിൽ  സത്യജിത്ത് റേയുടെ സിനിമയെക്കുറിച്ചും കാലഘട്ടത്തെക്കുറിച്ചുമുള്ള ചർച്ചയിൽ
ചലച്ചിത്ര നിരൂപകൻ സി.എസ് വെങ്കിടേശ്വരൻ, എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ഐ ഷണ്മുഖദാസ്, തിരക്കഥകൃത്ത് ദീദി ദാമോദരൻ, പ്രേംചന്ദ് തുടങ്ങിയവർ പങ്കെടുത്തു.

സത്യജിത്ത് റേയുടെ സിനിമകളുടെ സവിശേഷതകളെ കുറിച്ച് സംസാരിച്ച ഐ. ഷൺമുഖദാസ് സിനിമയെ ഗംഭീരമാക്കുന്നതിൽ റേയുടെ എങ്ങനെയെല്ലാം ഇടപെട്ടു എന്ന് വിശദീകരിച്ചു . റേ ഇന്ത്യയെ എങ്ങനെയാണ് നോക്കി കണ്ടത് എന്നും, ഇന്ത്യ നേരിട്ട സാമൂഹിക പ്രശ്നങ്ങളെ അദ്ദേഹത്തിന്റെ സിനിമകൾ എങ്ങനെ കൈകാര്യം ചെയ്തു എന്നും റേയുടെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലെ സിനിമകളെക്കുറിച്ചും സി.എസ് വെങ്കിടേശ്വരൻ സംസാരിച്ചു. അദ്ദേഹത്തിന്റെ സിനിമയിലെ സ്ത്രീസാന്നിധ്യത്തെ കുറിച്ച് ദീദി ദാമോദരൻ സംസാരിച്ചു.

Comments are closed.