DCBOOKS
Malayalam News Literature Website
Rush Hour 2

അയനം സി വി ശ്രീരാമൻ കഥാ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്

എഴുത്തുകാരൻ സി വി ശ്രീരാമന്റെ ഓർമ്മയ്ക്കായി അയനം സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ പതിമൂന്നാമത് അയനം സി വി ശ്രീരാമൻ കഥാപുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ‘കവണ’ എന്ന പുസ്‌തകത്തിനാണ് പുരസ്കാരം.

വൈശാഖൻ ചെയർമാനും ടി ആർ അജയൻ, ഡോ എൻ ആർ ഗ്രാമപ്രകാശ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.

സന്തോഷ് ഏച്ചിക്കാനത്തിന്റെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.