DCBOOKS
Malayalam News Literature Website

ആനന്ദിന്റെ ‘സന്ദര്‍ഭങ്ങള്‍ സന്ദേഹങ്ങള്‍’ പ്രകാശിപ്പിച്ചു

നവമലയാളി സംഘടിപ്പിച്ച ഏകദിന സാഹിത്യോത്സവത്തില്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ആനന്ദ് എഴുതിയ ‘സന്ദര്‍ഭങ്ങള്‍ സന്ദേഹങ്ങള്‍’ എന്ന പുസ്തകം പ്രകാശിപ്പിച്ചു.  കെ.ജി. ശങ്കരപ്പിള്ള  ടി.ഡി. രാമകൃഷ്ണന് നല്‍കികൊണ്ടാണ് പുസ്തകത്തിന് പ്രകാശനം നിര്‍വ്വഹിച്ചത്. 2018 ജനുവരി 26ന് തൃശ്ശൂര്‍ കുന്നംകുളം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍  വി.കെ ശ്രീരാമന്‍ മുരളി വെട്ടത്ത് എന്നിവര്‍ പങ്കെടുത്തു.

ആനന്ദിന് നവമലയാളി സാംസ്‌കാരികപുരസ്‌കാരവും സമര്‍പ്പിച്ചു. തുടര്‍ന്ന് അംബേദ്കര്‍, മാക്‌സ് : സംവാദത്തിന്റെയും സമന്വയത്തിന്റെയും സാധ്യതകള്‍ ‘ എന്ന വിഷയത്തില്‍ സുനില്‍ പി ഇളയിടം നവമലയാളി ലെക്ചര്‍ സീരീസിന്റെ പ്രഥമപ്രഭാഷണവും, ചരിത്രം, ദര്‍ശനം, രാഷ്ട്രീയം ആനന്ദിന്റെ കൃതികളില്‍ ‘ എന്ന വിഷയത്തില്‍ എം.വി. നാരായണന്‍, ‘ നീതിയുടെ സഞ്ചാരങ്ങള്‍ ‘ എന്ന വിഷയത്തില്‍ കെ.സി. നാരായണന്‍, ‘ വ്യക്തി, ഭരണകൂടം, അധികാരം: സ്വാതന്ത്രത്തിന്റെ മാനങ്ങള്‍’ എന്ന വിഷയത്തില്‍ ഷാജി ജേക്കബ് എന്നിവര്‍ പ്രബന്ധങ്ങളും അവതരിപ്പിച്ചു.

 

Comments are closed.