DCBOOKS
Malayalam News Literature Website

കാവിനിറമുള്ള വിദ്യാഭ്യാസ നയം

ഡോ. അജയ് ശേഖര്‍

വിദ്യാഭ്യാസരംഗത്തിന്റെയും ചരിത്രപാഠപുസ്തകങ്ങളുടെ പ്രത്യേകിച്ചും വമ്പിച്ച ഹിന്ദുവല്‍ക്കരണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വാജ്‌പേയി സര്‍ക്കാരും മുരളീമനോഹര്‍ ജോഷിയുംകൂടി എം. ജി. എസ്. എന്ന ചരിത്രവിശാരദനെ ചാട്ടില്‍ക്കയറ്റി ദില്ലിക്കു കൊണ്ടുപോയി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷനാക്കി വച്ചുകൊണ്ടാണ് ചരിത്രപാഠപുസ്തകങ്ങളടക്കം ഹിന്ദുവല്‍ക്കരിക്കുന്ന കാര്യപരിപാടിക്കു തുടക്കം കുറിച്ചത്. 1986-ലെ രാജീവ്ഗാന്ധി സര്‍ക്കാരിന്റെ ദേശീയവിദ്യാഭ്യാസനയത്തില്‍നിന്നുള്ള തികഞ്ഞ മാറ്റമാണ് 2016- ഓടെ മോദി സര്‍ക്കാരിന്റെ മാനവവിഭവവികസന മന്ത്രാലയം പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടിലുള്ളത്.

കോവിഡ് മഹാമാരിയുടെ അടിയന്തരമായ അപവാദ സന്ദര്‍ഭത്തില്‍ ഇരുട്ടിന്‍ മറയിലെന്ന പോലെ ദേശീയവിദ്യാഭ്യാസ നയം 2020, കേന്ദ്രമന്ത്രിസഭ ചില സൗന്ദര്യാത്മക ബാഹ്യഭേദഗതികളോടെ അംഗീകരിച്ച ഈ വൈകിയ സന്ദര്‍ഭത്തില്‍ മാത്രമാണ് കേരളത്തില്‍ പലരും ഇതിനെ വ്യാപക ചര്‍ച്ചയാക്കുന്നത്. മഹാമാരിയുടെ മറവില്‍ അധികാര ഭരണകേന്ദ്രങ്ങളും ദേശരാഷ്ട്രങ്ങളും കൂടുതല്‍ സമഗ്രാധിപത്യത്തിലേക്കു കൂപ്പുകുത്തുമെന്ന ഇറ്റാലിയന്‍ ദാര്‍ശനികനായ ജിയോര്‍ജിയോ അഗമ്പന്റെ നിരീക്ഷണത്തെ സാധൂകരിക്കുന്ന ഒരു നിര്‍ണായക സന്ദര്‍ഭമാണ് ഇന്ത്യയില്‍ കടന്നുപോകുന്നത്. രാജീവ് ഗാന്ധിയുടെ കാലത്ത് നവലിബറല്‍ മുതലാളിത്തത്തിന്റെ ഭാഷയില്‍ മാനവവിഭവവികസന മന്ത്രാലയമെന്നു മാറ്റിയത് തിരികെ വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കിയതൊഴിച്ചാല്‍ തികച്ചും കോര്‍പ്പറേറ്റ് കുലീന ചങ്ങാത്തത്തിലാണ് നയനടപടികള്‍ എന്നു പൊതുവേ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2030-ഓടെ ഇന്ത്യയെ ഒരു ആഗോള വിജ്ഞാന സൂപ്പര്‍ പവറാക്കി മാറ്റുമെന്നാണ് നയരേഖയുടെ വാഗ്ദാനം. സര്‍വകലാശാലാ അഫിലിയേഷന്‍ അവസാനിപ്പിച്ച് സ്വയംഭരണത്തിന്റെ പേരില്‍ സ്വകാര്യവല്‍ക്കരണവും സ്റ്റേറ്റിന്റെ കൈകഴുകലുമാണു നയം വ്യക്തമാക്കുന്നത് എന്നു വിമര്‍ശം ഉയരുന്നു. കരാറുപണിയുടെ വിളനിലമാക്കി അധ്യാപനം എന്ന പ്രബുദ്ധമായ ഭാവിലോകനിര്‍മിതിയെ തികച്ചും തകര്‍ക്കുന്ന നയമാണ് ഇരുട്ടടിയാകുന്നത് എന്ന് അഭ്യസ്ഥവിദ്യരായ യുവാക്കള്‍ പരിഭവിക്കുന്നു. എപ്പോള്‍ വേണമെങ്കിലും പുറത്തുപോകാനുള്ള അവസരമാണ് വിദ്യാര്‍ഥികളെ കാത്തിരിക്കുന്നതത്രേ. അകത്താര് പുറത്താര് എന്നതും സ്പഷ്ടം. യഥാര്‍ഥത്തില്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി ഇന്ത്യന്‍ Pachakuthiraവിദ്യാഭ്യാസരംഗത്തെ ഈ നയമാറ്റത്തിനുള്ള കരടുരേഖകള്‍ അണിയറയില്‍ ഒരുങ്ങുകയായിരുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സി. ബി. എസ്. സി., എന്‍. സി. ഇ. ആര്‍. റ്റി., ഹൈസ്‌കൂള്‍ ചരിത്രപാഠപുസ്തകങ്ങളില്‍നിന്നും ചിലതെല്ലാം വെട്ടിനീക്കിയിരിക്കുന്നു. ചേര്‍ത്തല നങ്ങേലിയുടെ 1803-ലെ അനശ്വരമായ രക്തസാക്ഷിത്വത്തിനു ശേഷം കേരളനവോത്ഥാനത്തിനു സംഘടിതമായി ചാലകത പകര്‍ന്ന, ആധുനികതയുടെ സന്ദര്‍ഭത്തില്‍ നാടുണര്‍ത്തിയ നാടാര്‍പോരാട്ടങ്ങളും നാടാര്‍ വനിതകള്‍ നടത്തിയ ത്യാഗോജ്വലമായ മാറുമറയ്ക്കല്‍ സമരവും ആയിരുന്നു ഒഴിവാക്കപ്പെട്ടത്. 2016-ല്‍ ദേശീയവിദ്യാഭ്യാസ നയമെന്ന എന്‍. ഇ. പി. കരടുരേഖ റ്റി. എസ്. ആര്‍. സുബ്രഹ്മണ്യന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പുറത്ത് വികസിപ്പിച്ചു കൊണ്ടുവന്നപ്പോള്‍തന്നെ ഇത് കാ
വിവല്‍ക്കരണത്തിന്റെയും കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിന്റെയും ഹൈന്ദവമായ കരടുരേഖയാണെന്ന് ഇംഗ്ലിഷിലും (ഇന്ത്യ കള്‍ച്ചറല്‍ ഫോറം. കോം,
സബ്‌രംഗ്ഇന്ത്യ.ഇന്‍ 2016) മലയാളത്തിലും (മാധ്യമം വാരിക 2017 ഏപ്രില്‍ 2; ‘കാവിവല്‍ക്കരണത്തിന് ഒരു കരടു രേഖ’) ഈ ലേഖകന്‍ എഴുതി പ്രസിദ്ധീകരിക്കുകയും സര്‍വകലാശാലാ അധ്യാപകരുടെ ഇടയില്‍ ചര്‍ച്ചയാക്കുകയും ചെയ്തിരുന്നു.

വിദ്യാഭ്യാസരംഗത്തിന്റെയും ചരിത്രപാഠപുസ്തകങ്ങളുടെ പ്രത്യേകിച്ചും വമ്പിച്ച ഹിന്ദുവല്‍ക്കരണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വാജ്‌പേയി സര്‍ക്കാരും മുരളീമനോഹര്‍ ജോഷിയുംകൂടി എം. ജി. എസ്. എന്ന ചരിത്രവിശാരദനെ ചാട്ടില്‍ക്കയറ്റി ദില്ലിക്കു കൊണ്ടുപോയി ഇന്ത്യന്‍ ചരിത്ര ഗവേഷ
ണ കൗണ്‍സിലിന്റെ അധ്യക്ഷനാക്കി വച്ചുകൊണ്ടാണ് ചരിത്രപാഠപുസ്തകങ്ങളടക്കം ഹിന്ദുവല്‍ക്കരിക്കുന്ന കാര്യപരിപാടിക്കു തുടക്കം കുറിച്ചത് (റ്റൈംസ് ഓഫ് ഇന്ത്യ 2002, മാര്‍ച്ച്19). 1986-ലെ രാജീവ്ഗാന്ധി സര്‍ക്കാരിന്റെ ദേശീയവിദ്യാഭ്യാസനയത്തില്‍നിന്നുള്ള തികഞ്ഞ മാറ്റമാണ് 2016- ഓടെ മോദി സര്‍ക്കാരിന്റെ മാനവവിഭവവികസന മന്ത്രാലയം പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടിലുള്ളത്. അതിന്റെ തികഞ്ഞ ഏകാത്മക മതകേന്ദ്രിത ആന്തരിക സ്വഭാവത്തോടെയാണ് 2020 ജൂലൈ അവസാനം കേന്ദ്രഭരണകൂടം അതു ചില്ലറ ബാഹ്യ ഭേദഗതികളോടെ അംഗീകരിച്ചിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങളുടെ അറുപതു ശതമാനവും അംഗീകരിക്കപ്പെട്ടതായി സ്വയംസേവക വൃന്ദങ്ങള്‍തന്നെ പറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു. ഏതാണ്ട് മൂന്നു ദശകങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ നയത്തില്‍ വമ്പിച്ച അഴിച്ചുപണിക്കുള്ള ഒരുക്കത്തിലാണ്. അയായത് കഴിഞ്ഞ മൂന്നു ദശകങ്ങളിലെ അഹോരാത്രമായ പണിപ്പെടല്‍ ഇതിനു പിന്നിലുണ്ടെന്നു ചുരുക്കം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ അനന്തമായ ലോകദര്‍ശനമായാണ് അതിനെ വിവേകാനന്ദോ-അരബിന്ദോ-ബങ്കിംചന്ദ്രോ-വന്ദേമാതര പൈതൃകധാരയില്‍ മാനവവിഭവശേഷി മന്ത്രാലയം സ്ഥാപിക്കുന്നത്.

പൂര്‍ണ്ണരൂപം വായിക്കാന്‍  സെപ്തംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ  ലക്കം ലഭ്യമാണ്‌

Comments are closed.