DCBOOKS
Malayalam News Literature Website

തിരുവിതാംകൂറിന്റെ കഥ ബിഗ് സ്‌ക്രീനിലെത്തിക്കാന്‍ ആര്‍.എസ്. വിമല്‍

R.S Vimal
R.S Vimal

തിരുവിതാംകൂറിന്റെ ചരിത്രനായകന്‍ ധര്‍മ്മരാജയുടെ കഥ സിനിമയാക്കാനൊരുങ്ങി ആര്‍.എസ്. വിമല്‍. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ആര്‍.എസ്. വിമല്‍. സംവിധായകന്‍ തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്.

ധര്‍മ്മരാജ്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു സൂപ്പര്‍താരം പ്രധാനകഥാപാത്രമായെത്തുമെന്നും വിമല്‍ കുറിപ്പില്‍ പറയുന്നു.പൂജ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് വിമല്‍ തന്നെയാണ്. പൂര്‍ണമായും വിര്‍ച്വല്‍ പ്രൊഡക്ഷന്റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാവും ധര്‍മരാജ്യ.

ലണ്ടനിലെ ഐസോലൗ സ്റ്റുഡിയോയും പൂജ സ്റ്റുഡിയോയും സംയുക്ത സഹകരണത്തോടെയാണ് വിര്‍ച്വല്‍ സ്‌ക്രീനുകള്‍ തയ്യാറാക്കുക.  മലയാളം, ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലാണ് ചിത്രം നിര്‍മിക്കുക..

തിരുവിതാംകൂര്‍ രാജവംശം, രാജഭരണം തുടങ്ങി ചരിത്രത്തെ ആഴത്തിലറിയാന്‍ സഹായിക്കുന്ന പുസ്തകം, മനു എസ് പിള്ളയുടെ ‘ദന്തസിംഹാസനം’ വാങ്ങാന്‍ സന്ദര്‍ശിക്കുക

Comments are closed.