DCBOOKS
Malayalam News Literature Website

ഉംബെർത്തോ എക്കോയുടെ ‘റോസാപ്പൂവിന്റെ പേര്’ ; പ്രീബുക്കിങ്‌ ആരംഭിച്ചിരിക്കുന്നു

ഇറ്റാലിയൻ നോവലിസ്റ്റും സാഹിത്യസൈദ്ധാന്തികനുമായ ഉംബെർത്തോ എക്കോയുടെ ‘റോസാപ്പൂവിന്റെ പേര്’  പ്രീബുക്കിങ്‌ ആരംഭിച്ചിരിക്കുന്നു. സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് പുസ്തകശാലകളിലൂടെയും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും പുസ്തകം പ്രീബുക്ക് ചെയ്യാം. ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

മരണാസന്നനായ അഡ്‌സോ എന്ന ജർമനിക്കാരനായ ബെന ഡിക്‌ടൈൻ ക്രൈസ്തവസന്ന്യാസി പതിന്നാലാം നൂറ്റാണ്ടിന്റെ ഒടുവിൽ തന്റെ എൺപത്തിനാലാം വയസ്സിൽ ലത്തീൻഭാഷയിൽ രചിച്ച കൈയെഴുത്തുപ്രതിയുടെ വിവർത്തനത്തിന്റെ വിവർത്തനമായാണ് ‘റോസാപ്പൂവിന്റെ പേര്’ ഭാവന ചെയ്യപ്പെട്ടിട്ടുള്ളത്. ഇറ്റലിയിലെ ഒരു ബെനഡിക്‌ടൈൻ സന്ന്യാസിമഠത്തിൽ 1327 നവംബറിൽ അരങ്ങേറിയതും താൻകൂടി സാക്ഷിയായിരുന്നതുമായ കൊലപാതകപരമ്പരയെപ്പറ്റി പ്രാചീന ലത്തീ നിൽ എഴുതിയ ആ ഓർമ്മക്കുറിപ്പിന് പതിനെട്ടാം നൂറ്റാണ്ടിൽ ഒരാൾ അന്നത്തെ ലത്തീനിൽ നടത്തിയ പുനരാവിഷ്‌കാര (അതും വിവർത്തനംതന്നെ)ത്തിന് പത്തൊമ്പതാം നൂറ്റാണ്ടിൽ മറ്റൊരാൾ നടത്തിയ ഫ്രഞ്ച് വിവർത്തനത്തിന്റെ ഇറ്റാലിയൻ വിവർത്തനമായാണ് ഉംബെർത്തോ തന്റെ നോവൽ അവതരിപ്പിക്കുന്നത്.

വിവർത്തനം: രാധിക സി നായർ

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.