DCBOOKS
Malayalam News Literature Website

റിഹാൻ റാഷിദിന്റെ ‘യുദ്ധാനന്തരം’; അടുത്ത കാലത്ത് വായിച്ച മികച്ച രാഷ്ട്രീയ നോവല്‍: പി.കെ.പാറക്കടവ്

റിഹാന്‍ റാഷിദിന്റെ ‘യുദ്ധാനന്തരം’ എന്ന നോവലിനെക്കുറിച്ച് പി കെ പാറക്കടവ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

ഭയാർത്ഥികളായി പീഡനങ്ങളുടെ തീച്ചൂളകളിലൂടെ കടന്നു വന്ന ഒരു പിടി മനുഷ്യരുടെ കഥകൾ.  സോയ ഫാമിയയും ഫാരിസ് ഹദ്ദാദും ബയാത്തോറും പറയുന്ന അനുഭവകഥകൾ അകം Textനൊന്തേ വായിക്കാനാവൂ. അടുത്ത കാലത്ത് വായിച്ച മികച്ച ഒരു രാഷ്ട്രീയ നോവലാണ് റിഹാൻ റാഷിദിൻ്റെ ‘ യുദ്ധാനന്തരം ‘.

ചത്തു കിടന്ന പക്ഷികളുടെ ഇറച്ചി വേവിച്ചു തിന്നും പച്ച വെള്ളം കുടിച്ചും വിശപ്പിനെ അതിജീവിച്ച അഭയാർത്ഥികൾ – ഇസ്താംബൂളും കൽക്കട്ടയും ഡൽഹിയുമൊക്കെ ഇതിൽ കടന്നു വരുന്നുണ്ട്. പാതിവെന്ത ദേഹവുമായി വ്രണങ്ങളിൽ പഴുപ്പും ഒലിപ്പിച്ചു നടക്കുന്ന മരണത്തേക്കാൾ ഭീകരമായ കാഴ്ച കണ്ട് നടുങ്ങിപ്പോവുന്ന അവസ്ഥ.

‘ യുദ്ധാനന്തരം ‘ വായിച്ചു കഴിഞ്ഞപ്പോൾ നാസി കോൺസൻട്രേഷൻ ക്യാമ്പിലെ പീഡനങ്ങളിലൂടെ കടന്നു പോയ എഴുത്തുകാരൻ ഏലി വീസൽ (Elie Wiesel)എഴുതിയ തോർത്തു.
” ഞങ്ങളെ എരിച്ചു കൊണ്ടിരുന്ന വലിയൊരു തീയുടെ പൊരികൾ മാത്രമായിരുന്നു നക്ഷത്രങ്ങൾ’.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ 

പി.കെ. പാറക്കടവിന്റെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

 

Comments are closed.