DCBOOKS
Malayalam News Literature Website

ആത്മീയവും ഭൗതികവുമായ പരമാര്‍ത്ഥസത്യത്തെ മാനവരാശിക്കായി വെളിപ്പെടുത്തുന്ന പവിത്രഗ്രന്ഥം ‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് ആരംഭിച്ചു

എല്ലാ വേദങ്ങളും സത്യമാണ്.എന്നാല്‍ സത്യത്തിനുള്ളിലെ സത്യമാണ് ഋഗ്വേദം.
ആര്‍ഷഭാരതത്തിന്റെ അമൂല്യ നിധിയായ ഋഗ്വേദത്തിന് വേദ പണ്ഡിതനായ ഒ എം സി നാരായണന്‍ നമ്പൂതിരിപ്പാട് എഴുതിയ ഭാഷാ ഭാഷ്യം 25 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പ്രസിദ്ധീകരിക്കുന്നു. 8 വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്ന  ഋഗ്വേദം ഭാഷാഭാഷ്യത്തിന് 6000-ത്തില്‍പ്പരം പേജുകളാണുള്ളത്. 10 മണ്ഡലങ്ങള്‍, 1017 സൂക്തങ്ങള്‍, 10472 ഋക്കുകള്‍, 1,53,826 ശബ്ദങ്ങള്‍. 7999 രൂപ മുഖവിലയുള്ള പുസ്തകം ആദ്യം ബുക്കുചെയ്യുന്ന 1000 പേര്‍ക്ക് സൗജന്യ വിലയായ 4999 രൂപയ്ക്ക് സ്വന്തമാക്കാം.

വേദങ്ങള്‍ പണ്ഡിതര്‍ക്കു മാത്രം അറിയാനുള്ളതല്ല, അത് സാധാരണക്കാര്‍ക്കും അനുഭവിക്കാനുള്ളതാണെന്ന ബോധ്യത്തോടെ ഒ എം സി ദിവസം ഏഴു മണിക്കൂര്‍ എടുത്ത് ഏഴു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ഈ വ്യാഖ്യാനത്തിന് ഇനിയും ഒരു പതിപ്പുണ്ടാവണമെങ്കില്‍ വീണ്ടുമൊരു ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കും. അതിനാല്‍ നിങ്ങളുടെ കോപ്പി ഇപ്പോള്‍ത്തന്നെ ഉറപ്പാക്കുക.

അറിവിന്റെ ഈ മഹാപ്രപഞ്ചം നിങ്ങളുടെ ഭവനത്തിന് സദാ ഐശ്വര്യം ചൊരിയും.

ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 , വാട്‌സാപ്പ്  9946 109449
ഓണ്‍ലൈനില്‍: https://dcbookstore.com/books/rigvedam

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: https://www.dcbooks.com/

നിങ്ങളുടെ കോപ്പി പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.