DCBOOKS
Malayalam News Literature Website

എന്തറിഞ്ഞാല്‍ എല്ലാമറിയാം? എന്ന ചോദ്യത്തിനുത്തരമാണ് ഋഗ്വേദമെന്ന് ഫാ. ഡോ കെ എം ജോര്‍ജ്

എന്തറിഞ്ഞാല്‍ എല്ലാമറിയാം? എന്ന ചോദ്യത്തിനുത്തരമാണ് വേദങ്ങളുടെ വേദമായ ഋഗ്വേദം. ആധുനികലോകത്തില്‍ വേദവും വിദ്യയും രണ്ടുവഴിക്ക് തിരിഞ്ഞുപോയെങ്കിലും, അവയുടെ വേരുകളിലേയ്ക്ക് നാം മടങ്ങുമ്പോള്‍ നമുക്ക് സഹര്‍ഷം സ്വാഗതമോതാന്‍ ഋഗ്വേദമുണ്ട്. ബ്രഹ്മജിജ്ഞാസ സകല യാഥാര്‍ത്ഥ്യത്തിന്റെയും താക്കോല്‍ തേടുമ്പോള്‍ ധര്‍മ്മജിജ്ഞാസ മനുഷ്യസംസ്‌കാരത്തിന്റെ സമസ്യകള്‍ പൂരിപ്പിക്കാന്‍ തുനിയുന്നു. ഇവ രണ്ടും സമന്വയിപ്പിക്കുന്നതാണ് ഋഗ്വേദത്തിന്റെ സമഗ്രസൗന്ദര്യം. ഇന്ന് കാണുന്ന മതഭേദങ്ങളും അവയില്‍ നിന്നുത്ഭിക്കുന്ന സംഘര്‍ഷങ്ങളും ഉരുത്തിരിയുന്നതിന് എത്രയോ മുന്‍പ്, ‘ഏകം
സത് വിപ്രാ ബഹു ധാവദന്തി’ എന്നുത്‌ഘോഷിച്ച ഭാരതീയ വേദപാരമ്പര്യം ബഹുസ്വരതയുടെ വിശാലസ്വാതന്ത്ര്യവും കര്‍മ്മ-ഭക്തി-ജ്ഞാനങ്ങളുടെ വെവിധ്യ സൗന്ദര്യവും ഉയര്‍ത്തിപ്പിടിച്ചിരുന്നതെന്ന് നമുക്ക് അഭിമാനിക്കാം. വേദത്തെ വിദ്യയായും, വിദ്യയെ പ്രകാശമായും, പ്രകാശത്തെ ജീവനായും അനാവരണം ചെയ്യുന്ന ഋഗ്വേദത്തിന്റെ ഭാഷാഭാഷ്യം പ്രസിദ്ധീകരിക്കുന്നതിലൂടെ ഡിസി ബുക്‌സ് നമ്മുടെ സാംസ്‌കാരിക യജ്ഞത്തില്‍ അര്‍പ്പിക്കുന്ന മഹാര്‍ച്ചനയ്ക്ക് നമോവാകം.

‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് അവസാനഘട്ടത്തിലേയ്ക്ക്, ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 , വാട്‌സാപ്പ്  9946 109449 ഓണ്‍ലൈനില്‍: https://dcbookstore.com/books/rigvedam
കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: https://www.dcbooks.com/

നിങ്ങളുടെ കോപ്പി പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

ഫാ. ഡോ കെ എം ജോര്‍ജ്
കോട്ടയം

Comments are closed.