DCBOOKS
Malayalam News Literature Website

‘പുതിയ ടീച്ചറും പുതിയ കുട്ടിയും’; സമകാലിക കേരളത്തിന്റെ പ്രതിബിംബം

എ കെ. അബ്ദുല്‍ ഹക്കീമിന്റെ പുതിയ ടീച്ചറും പുതിയ കുട്ടിയും എന്ന കൃതിയെക്കുറിച്ച് രാജേന്ദ്രന്‍ എടത്തുംകര എഴുതിയത്

നാലു മാസം മുമ്പ് ഒന്നാം പതിപ്പ് പുറത്തിറങ്ങിയ ഒരു നോണ്‍ ഫിക്ഷന്‍ പുസ്തകം ഉടനടി രണ്ടാം പതിപ്പിലേക്കു വരുന്നത് മലയാളത്തില്‍ അത്ര സാധാരണമല്ല. പുതിയ ടീച്ചറും പുതിയ കുട്ടിയും എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തു വന്നിരിക്കുന്നു. വിദ്യാഭ്യാസദര്‍ശനങ്ങളുടെ പിന്‍തലത്തില്‍ സമകാലിക കേരളത്തിന്റെ പ്രതിബിംബമെഴുതുകയായിരുന്നു ഈ പുസ്തകം. തെളിവുകളുടെ ഇത്തിരിക്കണ്ണികള്‍ ചേര്‍ത്താണ് സാമൂഹിക പഠനങ്ങള്‍ അവയുടെ വലിയ ഉപലബ്ധി നിര്‍വഹിക്കുന്നത് എന്ന ഗവേഷണരീതിശാസ്ത്രമാണ് ഈ പുസ്തകത്തെ ആധികാരികമാക്കിയതില്‍ വലിയ പങ്കുവഹിച്ചത്. വിദ്യാഭ്യാസ ദര്‍ശനങ്ങളുടെ വിലവിവരപ്പട്ടിക തരമോ ഇനമോ നോക്കാതെ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കാനല്ല, അവയുടെ സമകാലികവില സ്വയം നിര്‍ണയിക്കാനാണ് ഈ പുസ്തകം ശ്രമിച്ചത്. ഒരു അധ്യാപകന്‍ അയാളുടെ (ബഹുസ്വരമായ) ലോകത്തെ നിശിതമായി നിരീക്ഷിക്കുകയും നഖശിഖാന്തം ഉള്‍ക്കൊള്ളുകയും ചെയ്തതിന്റെ പരിണതം.

Comments are closed.