DCBOOKS
Malayalam News Literature Website

മതവും രാഷ്ട്രീയവും വര്‍ത്തമാനകാലവും

വൈ. ടി. വിനയരാജ്‌

‘ന്യൂ നോര്‍മല്‍’ മതവും രാഷ്ട്രീയവും പര്യാലോചനയ്ക്ക് വിഷയീഭവിപ്പിക്കുകയെന്ന
താണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. കൊറോണയുടെ നീരാളിപ്പിടിത്തത്തിലായിരിക്കുമ്പോഴും മത വര്‍ഗ്ഗീയതയ്ക്കും വംശീയതയ്ക്കും സാംസ്‌കാരിക അപരത്വ നിര്‍മ്മിതികള്‍ക്കും സാമ്പത്തികമായ പ്രവര്‍ത്തനത്തിനും മൂര്‍ച്ചകൂട്ടുന്ന കോര്‍പ്പറേറ്റ് ക്യാപ്പിറ്റലിസത്തെ പൊളിച്ചെഴുതുക ശ്രമകരമാണെങ്കിലും അത് മാത്രമാണ് ‘ന്യൂ നോര്‍മല്‍’ ജ്ഞാനപരിസരത്തെ യാഥാര്‍ത്ഥ്യമാക്കുന്നതെന്ന ചിന്തയില്‍നിന്നാണ് ഈ അന്വേഷണം.

അസാധാരണമായൊരു കാലത്തിലൂടെയാണ് മാനവരാശി കടന്നുപോകുന്നത്. കോവിഡ് 19-ന്റെ
പ്രത്യേക പശ്ചാത്തലം അസാധാരണത്വത്തിന്റെ ആക്കം വര്‍ദ്ധിപ്പിക്കുകയാണ്. ഇനിയൊന്നും പഴയതുപോലെ ആവില്ലെന്നും അതുകൊണ്ട് ‘ന്യൂ നോര്‍മലി’നെക്കുറിച്ച് ചിന്തിക്കണമെന്നും ആഹ്വാനം ചെയ്തത് സ്ലൊവേനിയന്‍ തത്ത്വചിന്തകനായ സ്ലാവോയ് സിസെക്കാണ്. സിസെക്കിന്റെ ആഹ്വാനം ഈ കാലഘട്ടത്തിലെ ചിന്തിക്കുന്ന തലമുറ ഗൗര
വമായിത്തന്നെയാണു കാണുന്നത്. മതത്തെയും രാഷ്ട്രീയത്തെയും നൈതികതയെയും മാനവികതയുടെ ലാവണ്യദര്‍ശനങ്ങളെയും ഒക്കെ പുനരാഖ്യാനം ചെയ്യുന്ന പുതിയൊരു ജ്ഞാനമണ്ഡലത്തെയാണ് സിസെക് നമ്മുടെ മുമ്പില്‍ തുറന്നുവയ്ക്കുന്നത്. പ്രസ്തുത ജ്ഞാനമണ്ഡലത്തെ നവചിന്തകള്‍കൊണ്ട് പരിപോഷിപ്പിക്കുന്ന ഒട്ടനവധി ചിന്തകരുണ്ട്. ഗീല്‍ Pachakuthiraദെലേസും അലന്‍ ബാദിയോയും മിഷേല്‍ ഹാര്‍ട്ടും അന്റോണിയോ നെഗ്രിയും കാതറിന്‍ മലബൂവും ജോര്‍ജിയോ അംഗംബനും റോസി ബ്രെയ്‌ഡോറ്റിയും ഒക്കെ ഉള്‍പ്പെടുന്ന ഒരു ചിന്താധാരയെയാണ് സിസെക്കും പ്രതിനിധാനം ചെയ്യുന്നത്. പ്രസ്തുത ജ്ഞാനമണ്ഡലത്തിലെ ഒരു ചിന്തമാത്രമാണ് സിസെക്കിന്റെ ‘ന്യൂനോര്‍മല്‍’. അതു മനസ്സിലാക്കാതെ ‘ന്യൂ നോര്‍മലി’നെക്കുറിച്ച് മാത്രമായി ചിന്തിക്കാനാവില്ല. കോര്‍പ്പറേറ്റ് ക്യാപ്പിറ്റലിസത്തിന്റെ അനിയന്ത്രിതമായ കടന്നുകയറ്റത്തില്‍ സൃഷ്ടിക്കപ്പെടുന്ന സാമൂഹിക സാമ്പത്തിക അരാജകത്വത്തിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെടേണ്ട ബദല്‍ സംസ്‌കൃതി എന്നാണ്
‘ന്യൂനോര്‍മലി’ നെക്കുറിച്ച് സിസെക്ക് വ്യക്തമാക്കുന്നത്. ഈ ചിന്താധാരയുടെ ജ്ഞാനമണ്ഡലത്തെക്കുറിച്ച് അന്വേഷിക്കുകയാണിവിടെ.

പാശ്ചാത്യ ചിന്തയുടെ ഉത്തരാധുനിക മാനം അടയാളപ്പെടുത്തുന്നുവെന്ന കാരണത്താല്‍ ‘പോ
സ്റ്റ്‌കോണ്ടിനെന്റല്‍ ഫിലോസഫി’ എന്ന് ഈ ചിന്താധാരയെ വിളിക്കാറുണ്ട്. യൂറോപ്പ് ഇതരസമൂഹങ്ങളും അവരുടെ സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ മൂല്യബോധങ്ങളെ അഴിച്ചുപണിയുന്നതിന് പ്രസ്തുത ചിന്താപദ്ധതിയെ പ്രയോജനപ്പെടുത്തുന്നുവെന്നതുകൊണ്ട് ഒരു കോളനിയനന്തര മാനവും അതിനു കൈവന്നിട്ടുണ്ട്. എന്നാല്‍ പരമ്പരാഗതമായ ഉത്തരാധുനികതയ്ക്കും (ആധുനിക വിരുദ്ധത എന്ന കേവല അര്‍ത്ഥത്തില്‍) കോളനിയനന്തര പ്രത്യയശാസ്ത്രത്തിനും (യൂറോപ്പ് വിരുദ്ധത എന്ന
കേവല അര്‍ത്ഥത്തില്‍) അപ്പുറമായി മുന്‍പറഞ്ഞ ചിന്തകര്‍ നെയ്‌തെടുക്കുന്ന ഒരു ബദല്‍ ജ്ഞാനമണ്ഡലമുണ്ട്. അത് പാശ്ചാത്യ തത്ത്വചിന്തയിലെ സ്പിനോസ-മാര്‍ക്‌സ്-നീഷേ എന്ന ഭൗതികവാദ ചിന്താധാരയാണ്. എന്നാല്‍, പ്രസ്തുത അച്ചുതണ്ടില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്പരമ്പരാഗത ഭൗതികവാദത്തിന് ഒരു അപനിര്‍മ്മാണവായനയ്ക്കും പ്രയോഗത്തിനും ശ്രമിക്കുന്നുവെന്ന കാരണത്താല്‍ ഇതിനെ നവഭൗതികവാദം എന്നു വിളി
ക്കാമെന്ന് ക്ലെയ്റ്റന്‍ ക്രോക്കറ്റ്, ജെഫ്രി റോബിന്‍സ്, ജോര്‍ജ് റെയ്ഗര്‍ തുടങ്ങിയ ചിന്തകര്‍അഭിപ്രായപ്പെടുന്നു. 2 പ്രസ്തുത നവഭൗതികവാദം മുന്നോട്ടുവയ്ക്കുന്ന ‘ന്യൂ നോര്‍മല്‍’ മതവും രാഷ്ട്രീയവും പര്യാലോചനയ്ക്ക് വിഷയീഭവിപ്പിക്കുകയെന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. കൊറോണയുടെ നീരാളിപ്പിടിത്തത്തിലായിരിക്കുമ്പോഴും മത വര്‍ഗ്ഗീ
യതയ്ക്കും വംശീയതയ്ക്കും സാംസ്‌കാരിക അപരത്വ നിര്‍മ്മിതികള്‍ക്കും സാമ്പത്തികമായ പ്രവര്‍ത്തനത്തിനും മൂര്‍ച്ചകൂട്ടുന്ന കോര്‍പ്പറേറ്റ് ക്യാപ്പിറ്റലിസത്തെ പൊളിച്ചെഴുതുക ശ്രമകരമാണെങ്കിലും അത് മാത്രമാണ് ‘ന്യൂ നോര്‍മല്‍’ ജ്ഞാനപരിസരത്തെ യാഥാര്‍ത്ഥ്യമാക്കുന്നതെന്ന ചിന്തയില്‍നിന്നാണ് ഈ അന്വേഷണം ആരംഭിക്കുന്നതെന്ന് ആമു
ഖമായി രേഖപ്പെടുത്തട്ടെ.

പൂര്‍ണ്ണരൂപം വായിക്കാന്‍ ഒക്ടോബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍  ലക്കം ലഭ്യമാണ്‌

Comments are closed.