DCBOOKS
Malayalam News Literature Website

ഒരുപാട് അടരുകളുള്ള ഒരു മനുഷ്യപ്പുറ്റ്…!

Puttu Novel by Vinoy Thomas

” അച്ചീ, എന്നെ പോലീസുപിടിച്ചച്ചീ ”

ലോക്ഡൗണിന്റെ ആദ്യനാളുകളൊന്നിൽ ദൃശ്യമാധ്യമങ്ങളിലൂടെ കേരളമാകെ ഉയർന്നു കേട്ടതാണീ രോദനം…..

പോലീസ് രാജിന്റെ നാളുകളാണോ കേരളമിനി സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന ആശങ്കയുണർത്തിയ ഒരു പയ്യന്റെ രോദനം…!!

1975-77 ലെ കറുത്ത നാളുകളുമായി ഈ കോവിഡ്കാലത്തിനൊരു താരതമ്യവുമില്ല.
പോലീസിനെയും ഭരണകൂടത്തിനെയും ഭയമുണ്ടായിരുന്നില്ലെങ്കിൽ ഇതിലും ഭീകരമായിരുന്നേനെ നാട്ടിലെ രോഗാവസ്ഥ.

മനുഷ്യൻ സമൂഹജീവിയാണ്. കട്ടുറുമ്പു മുതൽ കാട്ടാന വരെ അനേകമനേകം ജീവികൾ കൂട്ടുജീവിതം നയിക്കുന്നു , മനുഷ്യനുൾപ്പെടെ. ഭൂമിയിൽ ജീവിവർഗ്ഗത്തെ നിലനിർത്തുന്നതു തന്നെ ഈ കൂട്ടുജീവിതമാണ്. കൂട്ടുജീവിതം നയിക്കാതിരുന്ന പല ജീവിവർഗ്ഗങ്ങളും ഇപ്പോൾ ഭൂമിയിലില്ല. അതിനാൽ തന്നെ മനുഷ്യനും മൃഗങ്ങളും എല്ലാം ഒറ്റപ്പെടൽ ഭയക്കുന്നു….
കൂട്ടമായി ജീവിക്കാൻ ശ്രമിക്കുന്നു.

ചിതലിനും ഉറുമ്പിനുമൊക്കെ പുറ്റുകളുണ്ട്. അതിന്റെ അടരുകൾക്കുള്ളിൽ ആയിരക്കണക്കിന് ജീവിതങ്ങളുണ്ട്…. മനുഷ്യനുമതുപോലെ. പക്ഷേ, കോവിഡ്കാലത്തതു പറ്റില്ല!
ആ കാലത്തെ കൂട്ടുജീവിതം ജീവിവർഗ്ഗത്തിന്റെ നാശത്തിനാണ് കാരണമാകുക!

കോവിഡ്കാലത്തെ വായനാനുഭവങ്ങളിൽ പിടിച്ചിരുത്തിയ ഒന്നാണ് വിനോയ് തോമസിന്റെ “പുറ്റ്”.

പുറ്റ് വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

പുറ്റ് ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Vinoy Thomas-Puttuഒരുപാട് അടരുകളുള്ള ഒരു മനുഷ്യപ്പുറ്റ്. നിയതമായ ഒരു കഥയില്ല….എന്നാലോ മനുഷ്യന്റെ കഥകളുടെ ഒരു കൂട്ടം….കാടത്തത്തിൽ നിന്നും സംസ്കൃതിയിലേക്ക് വളരാൻ പെടാപ്പാടു പെടുന്നവരുടെ കഥക്കൂട്ടം. എന്നാൽ എന്താണ് സംസ്കൃതിയെന്നത് ഇവിടൊരു ചോദ്യചിഹ്നമായി നിൽക്കുകയും ചെയ്യുന്നു.

” പുറത്തറിയാത്ത എല്ലാ പാപങ്ങളെയും കാലം ശീലങ്ങളാക്കി മാറ്റുന്നു. അല്ലെങ്കിൽ പുറത്തറിയാത്തിടത്തോളം ഒരു പ്രവൃത്തിയും പാപങ്ങളാകുന്നില്ല ” ഇതു തന്നെയാണ് മനുഷ്യസംസ്കൃതി!

ഇതിലെ ഓരോ കഥാപാത്രങ്ങളും വ്യക്തിത്വമുള്ളവരാണ്. ഓരോരുത്തർക്കും ഒരു കഥ പറയാനുണ്ട്. അവരുടെ പേരുകൾ പോലും ചില കഥകൾ കാത്തു സൂക്ഷിക്കുന്നു…
കൊടംകാച്ചി അപ്പച്ചനെപ്പോലെ അല്ലെങ്കിൽ ഭവാനിദൈവത്തെപ്പോലെ.

മേനച്ചോടിപ്പശുക്കളുടെ ഉത്പത്തിയെപ്പറ്റി, അമ്പ്രോസിന്റെ മൂരിയുടെ വികാരവിചാരങ്ങളെപ്പറ്റി,
നീരുവിന്റെ കുഞ്ഞ് ആദ്യമായി കമഴ്ന്നു വീണതിനെപ്പറ്റിയൊക്കെ കഥാകാരൻ കുറിച്ചിടുന്നത്
വായിച്ചു തന്നെയറിയുക.

വാൽക്കിക്ക് :-

വിനോയ് തോമസിന്റെ ആദ്യനോവൽ “കരിക്കോട്ടക്കരി”യും രണ്ടാം നോവൽ “പുറ്റും”
അടുത്ത ഒരു സുഹൃത്ത് വായനയ്ക്കായി തന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു –

“ഗണേഷേ, ആദ്യം കരിക്കോട്ടക്കരി വായിക്കണം – അത് ബിയർ ആണ്…. പിന്നീട് പുറ്റും – അത് റം ആണ് ”

അക്ഷരാർത്ഥത്തിൽ ശരി !
സാക്ഷാൽ ത്രിഗുണൻ !!

പുറ്റ് വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

പുറ്റ് ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിനോയ് തോമസിന്റെ ഏറ്റവും പുതിയ നോവല്‍ ‘പുറ്റിന്’ ശ്രീ ഗണേഷ് എ.എസ് എഴുതിയ വായനാനുഭവം

Comments are closed.