DCBOOKS
Malayalam News Literature Website

‘പ(ക.)’ ഒരു കട്ട ലോക്കൽ ക്രൈം ത്രില്ലർ

ജുനൈദ് അബൂബക്കറിന്റെ ഏറ്റവും പുതിയ നോവല്‍പ(ക.) -യ്ക്ക് അശ്വതി ഇതളുകള്‍ എഴുതിയ വായനാനുഭവം

ക്രൈം ജനപ്രിയമാകുന്ന ഈ കാലയളവിൽ പുത്തൻ പരീക്ഷണങ്ങളെ വളരെ ശ്രദ്ധപ്പൂർവമാണ് നോക്കിക്കാണുന്നത്… അത്തരത്തിൽ നോക്കുമ്പോൾ ഒരു പക്കാ ലോക്കൽ ക്രൈം ത്രില്ലറുമായി വായനക്കാരന് മുന്നിൽ എത്തുകയാണ് ജുനൈദ് എന്ന എഴുത്തുകാരൻ

കഥയും കഥാപരിസരങ്ങളും ഒരു കാലഘട്ടത്തിൽ ഇവിടെ ഉണ്ടായിരുന്നത് തന്നെയാകണം ..

എന്താണ് പകയെ വ്യത്യസ്തമാകുന്നത്..? കഥ നടക്കുന്ന കാലഘട്ടവും കഥാപാത്രങ്ങളും ഒപ്പം പരിസരങ്ങളും പുതുമയുള്ള അവതരണവും ഗ്രാമീണതയിൽ നിന്നുകൊണ്ട് സഭ്യതയുടെ അതിർവരമ്പുകൾ ഒക്കെ മാറ്റി നിർത്തികൊണ്ടുള്ള സംഭാഷണങ്ങളും ഒക്കെയാണ്…അതുകൊണ്ട് തന്നെയാണ് ലോക്കൽ ക്രൈം ത്രില്ലർ എന്നുള്ള വിശേഷണമൊക്കെ പ(ക.) അർഹിക്കുന്നതും..

Textനമ്മൾ നിത്യം ഉപയോഗിക്കുന്നത് പോലെ പക അത് വീട്ടാനുള്ളതാണ് എന്ന് പറയുന്നത് പോലെയാണ് ഈ കഥാപാത്രങ്ങളും പരിസരങ്ങളും നമ്മളോട് സംവദിക്കുന്നത്.

പാതിപ്പാടമെന്ന ഉൾനാടൻ ഗ്രാമത്തിൽ നടക്കുന്ന സംഭവവികാസങ്ങളെ ഒഴുക്ക് നഷ്ടപ്പെടാതെ തന്നെ എഴുത്തുകാരൻ അവതരിപ്പിച്ചിരിക്കുന്നു.. ഗ്രാമത്തിൽ രൂപം കൊണ്ട പട്ടി കമ്പനി എന്ന ഗ്യാങ്ങിൻ്റെ കഥ പറയുന്ന നോവൽ.. ഗ്രാമവും പാർട്ടിയും മനുഷ്യരും അവിടെ നടക്കുന്ന സംഭവങ്ങളും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ കാണുന്ന പ്രതീതിയോടെ നമുക്ക് വായിച്ചിരിക്കാം.. ഒരു അധോലോക സിനിമ കാണുന്നത് പോലെയാകും ഈ നോവലിന്റെ വായനാനുഭവം..

പട്ടി കമ്പനിയിലെ ആറു ചെറുപ്പകാരുടെ കഥയും അവരുടെ ജീവിതത്തിലെ വഴിത്തിരിവും ഒക്കെയാണ് കഥയിൽ… കൊലപാതകവും സീരിയൽ കില്ലിങ്ങും ഒക്കെ പ്രതീക്ഷിച്ചു ഈ നോവൽ വായിക്കേണ്ടെന്നു സാരം.. ഇത് ഗ്രാമീണതയുടെ മടിത്തട്ടിൽ സംഭവിച്ച ഒരു പുസ്തകമാണ്..

പട്ടി കമ്പനി എന്ന ഈ ഗുണ്ടാ സംഘത്തിന്റെ പേരാണ് കൂടുതൽ കൗതുകം ഉണർത്തിയത്.. ആ കമ്പനിയെയും അവിടെയുള്ള ആൾക്കാരുടെ രീതികളും വളരെ വിശദമായി നോവലിൽ പറയുന്നുണ്ട്

ഓരോ കഥാപാത്രങ്ങളും നമ്മുടെ ഉള്ളിൽ ചിലതെല്ലാം ബാക്കി വച്ചിട്ടാണ് നോവൽ അവസാനിപ്പിക്കുന്നത്.. വെള്ളിലയെന്ന കഥാപാത്രം ആഴത്തിൽ ഹൃദയത്തിൽ പടർന്നു കയറി എന്ന് പറയാം.

പകയും പ്രതികാരവും പ്രണയവും അതിജീവനവും ഒക്കെ വരുന്ന നോവലിൽ ഭാഷയ്ക്കും പ്രാധാന്യമുണ്ട്.. നാടൻ സംഭാഷണങ്ങളിൽ കൂടെയും ഗ്രാമണീത തെല്ലും നഷ്ടപ്പെടാതെ എൺപതുകളുടെ തുടക്കാലത്തെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്…

ഒറ്റ വാക്കിൽ പകയെ ഒരു കട്ട ലോക്കൽ ക്രൈം ത്രില്ലർ എന്ന വിശേഷണം നൽകാം. അതുകൊണ്ട് തന്നെ പതിവിലുമധികം ട്വിസ്റ്റും ഉദേഗവും വേണമെന്ന് വാശി പിടിക്കരുത്..

കഥാപാത്രങ്ങളൊക്കെ തികച്ചും വ്യത്യസ്തരാണ് .ഗ്രാമീണ കഥാപാത്രങ്ങൾ . അവിടെ നടക്കുന്ന വഴക്കുകകളും പകയും പ്രതികാരവും ഒക്കെ ചേർത്ത് സിനിമാറ്റിക് പ്രതീതി ഉള്ള നോവൽ ..

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.