DCBOOKS
Malayalam News Literature Website

ലോല മിൽഫോഡ്… നിങ്ങൾക്ക് ഒരിക്കലും മരണമില്ല!

വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കരുതുക… ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക”

ലോല -പത്മരാജൻ

പുതുമഴ നനയുന്ന ഒരു സുഖമുണ്ട് പത്മരാജൻ കഥകൾ വായിച്ചുകഴിയുമ്പോൾ… പ്രണയവും വിരഹവും ഏറ്റവും തീവ്രമായി കണ്ടത് പത്മരാജൻ കഥകളിൽ ആണ്…അതിലെ കഥാപാത്രങ്ങൾ നമ്മുടെയെല്ലാം മനസ്സിൽ മരിക്കാതെ നിന്നുപോകും….

” അവളുടെ കണ്ണുകളിൽ ഒരു കുസൃതിച്ചിരി തങ്ങിനിന്നു… അവൾ പോയി… നാലുമാസത്തെ അമേരിക്കൻ ജീവിതത്തിൽ ആദ്യമായാണ് ഒരു അമേരിക്കക്കാരി ലജ്ജിച്ചു ഞാൻ കാണുന്നത്.. ലജ്ജാശീലയായ ഒരു അമേരിക്കൻ പെണ്ണ് എനിക്കൊരു സങ്കൽപ്പമായിരുന്നു… അതുകൊണ്ടുതന്നെയാവണം ലോലയിൽ ഞാൻ അകൃഷ്ടനായതു എന്ന് ഇന്നെനിക്ക് തോന്നുന്നു…

ലോല മിൽഫോർഡ്…. ഒഡ്രി ഹെപ്ബേണിനെപ്പോലെ തലമുടി ചെറുതായി മുറിച്ചു നെറ്റിയിൽ പരത്തിയിട്ട… ഷേർലി മാക് ലെയിനെ പോലെ പോലെ നിഷ്കളങ്കമായ കണ്ണുകൾ ഉള്ള…. കഴുത്തിൽ കറുത്ത പുള്ളിയുള്ള… ഓമനത്തമുള്ള അമേരിക്കൻ സുന്ദരി…ഭാവനയും കവിതയും നിറഞ്ഞു നിന്നവൾ… പ്രണയത്തിനു വേണ്ടി തൻറെ പൗരത്വവും വിശ്വാസങ്ങളും Textപോലും മാറ്റാൻ ഒരുങ്ങുന്നവൾ. … ആത്മഹത്യ ചെയ്യുന്നവർ എല്ലാവരും വിഡ്ഢികളാണെന്ന് വാദിച്ചവൾ… പിന്നീടൊരിക്കൽ തന്റെ പ്രിയപ്പെട്ടവൻ തന്നിൽനിന്ന് അകലും എന്ന അവസരത്തിൽ.. താനും ആ വിഡ്ഢിത്തം ചെയ്തു പോയേക്കുമോ എന്നു സന്തേഹിക്കുന്നവൾ…

തനിക്കൊരിക്കലും ലോലയെ വിവാഹം കഴിക്കാൻ ആവില്ലെന്ന് വെളിപ്പെടുത്തുന്ന അവളുടെ ഇന്ത്യൻ കാമുകൻ… ഒട്ടൊരു അപകർഷതാ ബോധത്തോടെ തന്റെ വീടിന്റെയും നാടിന്റെയും ദരിദ്രമായ ചുറ്റുപാടുകളെ കുറിച്ചും… കൂടെ കളിച്ചു വളർന്ന.. നാട്ടിൽ കാത്തിരിക്കുന്ന ഭാവി വധുവിനെ കുറിച്ചും, തിരിച്ചെത്തിയാൽ വിവാഹത്തിന് തിടുക്കം കൂട്ടുന്ന ബന്ധുക്കളെ കുറിച്ചും എല്ലാം അയാൾ ലോലയോട് വിവരിക്കുന്നു…

അവരുടെ ഒന്നിച്ചുള്ള അവസാനദിനങ്ങൾ വളരെ മനോഹരമായിട്ടാണ് എഴുതി ചേർത്തിരിക്കുന്നത്… ” വേണ്ടായിരുന്നു ഇതൊന്നും വേണ്ടായിരുന്നു”…അവൾ ആവർത്തിച്ചു പറയുന്നു.. .. കോടിക്കണക്കിന് അസലിയ പുഷ്പങ്ങൾ വിരിഞ്ഞുനിൽക്കുന്ന താഴ്വരയിൽ നിന്നും ഒരു കാറ്റ് അടിച്ചു ഉയർന്നു… അതിൽ പെട്ട് അവളുടെ തലമുടി അലസമായി പറന്നു കൊണ്ടിരുന്നു…. മുപ്പതടിയോളം ഉയരത്തിൽ ജോഷ്വാ വൃക്ഷങ്ങൾ കുലകൾ വഹിച്ചുകൊണ്ട് നിന്നിരുന്നു… കാറ്റുവീശുമ്പോൾ കൊമ്പു ഉലഞ്ഞാടി ഒറ്റയായും കുലയായും പൂക്കളടർന്നു പറന്നു… ലോലയെ ഒരു കുല പൂവിൻറെ പശ്ചാത്തലത്തിൽ ക്യാമറയിലാക്കി…. അവൾ മനോഹരമായി ചിരിചു നിന്നു… സാന്താ ബാർബറ മിഷനിലെ മണികൾ ദുഃഖ ഭാവത്തില് അലച്ചു… സന്ധ്യ താണു പറന്നു.. അതിപുരാതനമായ പള്ളിയുടെ വാതിൽ നിശബ്ദമായി അടഞ്ഞു… അകലെയെവിടെയോ മറ്റേതോ പള്ളിയിൽ മണി അടിക്കുന്ന ശബ്ദം അരിച്ചെത്തി…പിരിയാനടുത്ത ദിവസങ്ങളിൽ മരണത്തെക്കുറിച്ച് അവൾ സംസാരിച്ചു… ഏതുനേരവും അവളുടെ മുഖാവരണം അഴിഞ്ഞുവീണേക്കാമെന്നും അവൾ പൊട്ടിക്കരഞ്ഞേ ക്കാമെന്നും ഭയപ്പെട്ടു…

രാത്രി വളരെ കഴിഞ്ഞിരുന്നു… പ്രഭാതം അടുത്തടുത്ത് വരുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു… ഞാൻ കട്ടിലിലിരുന്നു…എന്റെ കാൽക്കൽ വെറും നിലത്തായി ലോലയും.. ഇടയ്ക്കിടെ എൻറെ കൈകളിൽ അവൾ മൃദുവായി ചുംബിച്ചു… മറ്റു ചിലപ്പോൾ നിശ്ശബ്ദയായി അവൾ എൻറെ മുഖത്തേക്ക് നോക്കി.. അവൾ ഒരു അമേരിക്കക്കാരി ആണെന്ന് എന്ന് വിശ്വസിക്കാൻ ആ നിമിഷങ്ങളിൽ പ്രയാസം തോന്നി… രാവിലെ തമ്മിൽ പിരിഞ്ഞു… “വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കണക്കാക്കുക ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക….”

ഒരിക്കലും അയാൾക്ക് അവളെ മറക്കാൻ ആയിട്ടുണ്ടാവില്ല… പിന്നെ കണ്ടിട്ടുള്ള ഓരോ സ്ത്രീയിലും അയാൾ അവളെ തിരഞ്ഞിട്ടു ണ്ടാവണം… ചിലപ്പോഴെങ്കിലും അവളുടെ ഓർമ്മകൾ അയാളുടെ കണ്ണുകളിൽ നീറ്റൽ ഉണ്ടാക്കിയിട്ടുണ്ടാവണം…

ലോല മിൽഫോഡ്… നിങ്ങൾക്ക് ഒരിക്കലും മരണമില്ല… അത്ര മനോഹരമായാണ് നിങ്ങളെ മലയാളസാഹിത്യത്തിൽ രേഖപ്പെടുത്തി വെച്ചിരിക്കുന്നത്… ചുംബിച്ച ചുണ്ടുകൾക്ക് വിട തരാതെ… ദൂരത്ത് എങ്ങും പോകാതെ നാണത്താൽ കൂമ്പിയ മുഖവുമായി അവൾ ഇവിടെയൊക്കെ തന്നെയുണ്ട്….

പുസ്തകത്തിന്റെ വാങ്ങാന്‍ സന്ദര്‍ശിക്കുക

പി പത്മരാജന്റെ ലോല എന്ന പുസ്തകത്തിന് അമ്പിളി നായര്‍ എഴുതിയ വായനാനുഭവം.

Comments are closed.