DCBOOKS
Malayalam News Literature Website

ഒരേ കാര്യത്തില്‍ വ്യത്യസ്ത ചിന്തകളെ ഉണര്‍ത്താന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ‘കര്‍ണന്‍’


KARNAN
By : SHIVAJI SAWANT

പല എഴുത്തുകാരും മഹാഭാരത കഥയുടെ പുനരാഖ്യാനം നടത്തിയിട്ടുണ്ട്. അതിലെ പല കഥാപാത്രങ്ങളെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കിയിട്ടുള്ളവയാണ് ഏറെയും. മറാത്തി നോവലിസ്റ്റ് ആയ ശിവാജി സാവന്ത് എഴുതിയ മൃത്യുഞ്ജയയുടെ മലയാള പരിഭാഷയാണ് ‘കര്‍ണന്‍’.

ഈ നോവലിനെ നമ്മൾ വായിക്കേണ്ടത് ഇന്നത്തെ സമൂഹവുമായി ഇഴകലർത്തി വേണം. എന്തെന്നാൽ, ജാതിയുടെയും വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും പോർമുഖം തുറന്നു വെച്ചിരിക്കുന്ന സമൂഹത്തെയാണ് നമുക്ക് ഇന്ന് കാണാൻ കഴിയുന്നത്. കഴിവും കർമ്മ ശേഷിയും ഉണ്ടായിട്ട് പോലും സൂതപുത്രൻ എന്ന വിശേഷണത്താൽ പലയിടങ്ങളിലും അദ്ദേഹത്തെ അപഹാസ്യനാക്കാൻ പലരും മനപൂർവ്വം ശ്രമിക്കുന്നു. ഒരിക്കൽ പോലും തന്റെ കുലം സൂതകുലം ആയതിന്റെ പേരിൽ പരിതപിക്കുന്നില്ലെന്നു മാത്രമല്ല, പകരം താൻ സൂതപുത്രൻ എന്ന് ദിക്ക്പൊട്ടുമാറൂം ഉദ്‌ഘോഷിക്കാൻ ശ്രമിക്കുന്നുമുണ്ട്. കുല മാഹാത്മ്യത്തിൽ രമിക്കുന്ന പലരും കർണ്ണന്റെ കഴിവിന് മുന്നിൽ പതറുന്നത് നമുക്ക് ഈ നോവലിൽ ഉടനീളെ കാണാൻ കഴിയുന്നു.

Textദുര്യോധനൻ, കർണ്ണൻ എന്ന മഹാപ്രതിഭയുടെ ബലഹീനതയെ നന്നായി ചൂഷണം ചെയ്യാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നു. ഒരാപത് ഘട്ടത്തിൽ ഒപ്പം നിന്നതിന്റെ പേരിൽ മാത്രം ദുര്യോധനന് മുന്നിലെ പടചട്ടയാകേണ്ടി വന്നവനാണ് കർണ്ണൻ.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

രജസ്വലയായ ദ്രൗപതിയെ രാജ്യ സഭയിൽ വെച്ച് വസ്ത്രാക്ഷേപം ചെയ്തപ്പോൾ എനിക്ക് തോന്നിയത് ഐസീസ് നാദിയ മുറാദിനോട് കാണിച്ച ദയയെക്കുറിച്ചുണ്. അവളുടെ ആർത്തവത്തെ പറ്റിയുള്ള തുറന്നു പറച്ചിൽ, ആക്രമണങ്ങളിൽ നിന്നും അന്നത്തെക്കെങ്കിലും അവളെ രക്ഷിച്ചിരുന്നു. അതുപോലും കുരു വംശത്തിൽ നിന്നും ദ്രൗപതിയ്ക്ക് കിട്ടിയില്ല എന്നതാണ്.
ഒരു സ്ത്രീയോടെ വസ്ത്രാക്ഷേപം നടത്തിയപ്പോൾ അതിനൊപ്പം ചേർന്ന് നിന്നത് കർണ്ണൻ എന്ന യോദ്ധാവിന് ഒരിക്കൽ പോലും ചേരുന്നതായിരുന്നില്ല.

രണ്ട് വള്ളത്തിൽ ചുവട് ഉറപ്പിക്കുകയും അവസരം വരുമ്പോൾ ഒന്നിനെ ചവിട്ടി താഴ്ത്തുകയും ചെയ്യുന്ന അതീവ സൂത്രശാലിയും കാപട്യകാരനുമാണ് കൃഷ്‌ണൻ. യുദ്ധ നിയമങ്ങളെയും സഹോദര ബന്ധങ്ങളെയും നിഷ്പ്രഭമാക്കി, ഏത് കാപട്യമർഗ്ഗത്തിലൂടെയും ലക്ഷ്യം നേടാൻ പ്രേരിപ്പിക്കുന്ന കർമ്മ വഞ്ചകൻ.

കണ്ണിനെ ഈറനണയിക്കാതെ അവസാന താളുകൾ മറിയ്ക്കാൻ ആവില്ലെന്നത് ഒരു സ്രഷ്ടാവിന്റെ സൃഷ്ടിമികവിനെ തെളിയിക്കുന്നതാണ്. ഓരോ കഥാപാത്രങ്ങൾ നമ്മോട് സംസാരിക്കുന്നതിനാൽ, ഒരേ കാര്യത്തിൽ വ്യത്യസ്ത ചിന്തകളെ ഉണർത്താൻ നമ്മെ പ്രേരിപ്പിക്കുന്നു.

ഇത് വായിച്ചു കഴിയുമ്പോൾ കർണ്ണന്റെ നിഴലായി വളർന്ന ശോണനും അമ്മ രാധയും അച്ഛൻ അധിരഥനും കർണ്ണന്റെ മനമറിഞ്ഞ പത്നി വൃഷലിയും സന്തത സഹചാരി വയുജിത്തും അങ്ങനെ ഓരോരുത്തർ ഓരോ ശരങ്ങളായി മനസിലേക്ക് തറയ്ക്ക്പ്പെടുന്നു എന്നതാണ് യാഥാർഥ്യം.

ഡോ.പി.കെ.ചന്ദ്രൻ,ഡോ.ടി.ആർ.ജയശ്രീ എന്നിവരുടെ പരിഭാഷ നമ്മളെ കുരുക്ഷേത്ര ഭൂമിയിൽ ൈസ്വര്യവിഹാരം നടത്തുന്നതിന് സജ്ജരാക്കുന്നു.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

ശിവാജി സാവന്തിന്റെ ‘കര്‍ണന്‍‘ എന്ന പുസ്‌കത്തിന് ഷംനാജ് രഘു എഴുതിയ വായനാനുഭവം.

 

Comments are closed.