DCBOOKS
Malayalam News Literature Website

എവിടെയാണ് ജീവിതം വിശ്വാസങ്ങളുമായി ബന്ധപ്പെട്ടുപോകുന്നത്, അവിടങ്ങളിൽ അതിന്റെ പൊള്ളത്തരങ്ങളും ചേർത്തു വയ്ക്കുന്നു!

Ardhanareeswaran
Ardhanareeswaran

അർദ്ധനാരീശ്വരൻ ആണും പെണ്ണും ഒന്നായിച്ചേർന്ന രൂപം ആണ്. എന്നേക്കും ശരീരം ശരീരത്തോട് ഒന്നു ചേർന്ന്ഇരിക്കുന്നത് എത്ര സന്തോഷകരമാണ്. ഇങ്ങനെ വലിയ സന്തോഷങ്ങൾ ദൈവങ്ങൾക്ക് മാത്രമാണ് ആസ്വദിക്കാനാകുന്നത്…

അത് കാളിക്കും അറിയാം വലിയ സന്തോഷങ്ങൾ ദൈവങ്ങൾക്ക് മാത്രം ഉള്ളതാണ്.. അതിനിടയിൽ മനുഷ്യൻ എത്രയോ നിസ്സാരം..

ഒരു സംസ്കാരം, ജീവിതം, ആചാരം , സ്നേഹം, പ്രണയം, ലൈംഗികത കുടുബം അങ്ങനെ ഒരുപാട് നിരകൾ ആയി അടുക്കിവെച്ചിരിക്കുന്ന നോവൽ ആണ് പെരുമാൾ മുരുകന്റെ അർദ്ധനാരീശ്വരൻ ആചാരവും വിശ്വാസങ്ങളും ഇഴപിരിഞ്ഞു നിൽക്കുന്ന വ്യവസ്ഥിതിയിൽ കഥപറയുമ്പോഴും വായനക്കാരനെ ഒരേ ബിന്ദുവിൽ തന്നെ തളച്ചിടാതെ വ്യത്യസ്ഥ തങ്ങളിലേക്ക് നയിക്കുന്നു.

ആചാരങ്ങളിൽ വിശ്വാസങ്ങളെ കലർത്തുമ്പോൾ ഏതുതരത്തിൽ ബാധിക്കപ്പെടുന്നു എന്നത് നോവൽ വരച്ചു കാട്ടുന്നു. കാളിയും പൊന്നായും അവരുടെ ദമ്പത്യത്തിലൂടെയും ആണ് നോവൽ വികസിക്കുന്നത് അവിടെയും നോവലിസ്റ്റ് ഒരു പക്ഷം ചേരാതെ ഇരുവരിലൂടെയും സ്വതന്ത്രമായി തന്നെ സഞ്ചരിക്കുന്നു.

അവർ അത്രമേൽ പ്രണിച്ചവർ ആണ്. കാളിയുടെ ഓരോചലനവും ഇമയനക്കങ്ങൾ പോലും പൊന്നക്കു മനസിലാകും, പൊന്നയുടെ ശരീരവും അതിന്റെ ചലനങ്ങളും കാളിക്കും അറിയാം… ചിലപ്പോൾ ആ നിമിഷങ്ങളിൽ അവർ തന്നെ ഒരു അർദ്ധനാരീശ്വരൻ ആയിട്ടുണ്ടാകാം. പക്ഷെ അവർ ഒരു കുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടവർ അല്ല. അവിടെയാണ് ഒരു സംസ്കാരവും അതിന്റെ ഉൾക്കാഴ്ചകളും കടന്നു വരുന്നത്.

Perumal Murugan-Ardhanareeswaranഎവിടെയാണ് ജീവിതം വിശ്വാസങ്ങളുമായി ബന്ധപ്പെട്ടുപോകുന്നത്, അവിടങ്ങളിൽ അതിന്റെ പൊള്ളത്തരങ്ങളും ചേർത്തു വയ്ക്കുന്നു. ആ വിശ്വാസങ്ങളുടെ മുകളിൽ ആണ് കാരത്തൂരും തിരിച്ചെങ്കോട്ടെ ഉത്സവവും കഥാപാത്രങ്ങൾ തന്നെ ആയി വരുന്നത്. തിരിച്ചെങ്കോട്ടെ ഉത്സവത്തിന്റെ അവസാന ദിവസം നാടിറങ്ങിയ ദൈവങ്ങൾ തിരിച്ചു മലകയറുന്ന ദിവസം ഉണ്ട്, അന്ന് അവിടെ വരുന്ന എല്ലാവരും ദൈവങ്ങൾ ആണ്. പക്ഷെ അവിടെ സ്ത്രീകൾ കുറച്ചേ വരാറുള്ളൂ.. അവിടെ അന്ന് ആർക്കും ആരുമായി ഇണചേരാം, അവൻ അവരുടെ ദൈവം മാത്രമാണ് അന്ന്.
കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് അവിടെ അങ്ങനെ ദൈവസന്തതികൾ ജനിക്കും എന്ന വിശ്വാസം.

പക്ഷെ കാളിക്ക് അതിന്റെ വൈരുധ്യങ്ങൾ അറിയാം, വിവാഹത്തിന് മുൻപ് അവനും പോയിട്ടുണ്ട് അവിടെ അവൻ ദൈവം ആയിരുന്നോ? ഒരുവേള ആ ചോദ്യം അവൻ ചോദിക്കുന്നുണ്ട്. അവന് അത് വിശ്വാസം അല്ലെന്നും അത് ആണിന്റെ രതി ഉത്സവം മാത്രമാണ്, മുഖം നോക്കാതെ ശരീരം തിരഞ്ഞു വരുന്ന ആണിന്റെ ഉത്സവം.

പക്ഷെ സമൂഹത്തിന്‌ പൊതു ബോധ്യത്തിന് ആ ആ(അനാ)ചാരങ്ങളുടെ മറ ആവിശ്യം ആണ്.
അവിടേക്ക് ആണ് പോന്ന പൊന്ന പോകണം എന്നു വീട്ടുകാർ പറയുന്നത്. ലൈംഗികത എന്നത് എത്രമാത്രം തീരുമാനങ്ങൾ ആണെന്ന് പറയുമ്പോഴും, ചിലയിടങ്ങളിൽ അവ എങ്ങനെ തളച്ചിടപ്പെട്ടു എന്നുകൂടി പറയുന്നുണ്ട്..

ഇവിടങ്ങളിൽ വായനക്കാരന് ഏതുപക്ഷവും ചേരാം… ചേരാതിരിക്കാം … പക്ഷെ പൊന്നക്കു കാളിയെ ആവിശ്യം ഉണ്ട്.. അവളുടെ നല്ലപകുതി ആയി.. കാളിക്ക് അവളെയും…

34 ആദ്യായങ്ങളിൽ ആയി എഴുത്തുകാരൻ പറയുന്നത് വിശ്വാസത്തിന്റെ ദൃഢത/ദുർബലതയുടെയും കഥ കൂടിയാണ്. ദൈവം മനുഷ്യൻ ആകുന്നതും അതേ ദൈവം മനുഷ്യനായി എവിടെ വിഭജിക്കപെടുന്നു എന്നും.. അവനവന്റെ ഇടങ്ങളിൽ ദൈവം, ആചാരം എന്നിവയെ എങ്ങനെ തിരിച്ചറിയപ്പെടുന്നു എന്നും അടക്കം ഉള്ള ചോദ്യങ്ങൾ ഒരിക്കലെങ്കിലും വായനക്കാരന് സ്വയം ചോദിക്കാൻ ഉള്ളത് നോവൽ ബാക്കി വയ്ക്കുന്നു..

വിശ്വാസം ആചാരം എന്നിവ മനുഷ്യനിലേക്കു കടന്നു വന്നപ്പോൾ അത് എഴുതപ്പെട്ടപ്പോൾ അത് മനുഷ്യനെ മറ്റൊരുതലത്തിൽ കൂടി സ്വാധിനിക്കപ്പെട്ടതും ഈ നോവൽ പുറത്തിറങ്ങിയ ശേഷം സമൂഹം കണ്ടതാണ്.ഫാസിസം നോവലിനെയും നോവലിസ്റ്റിനേയും വേട്ടയാടപ്പെട്ടപ്പോൾ അതിന്റെ ഭയാനകമായ മറ്റൊരു മുഖം കൂടി വെളിപ്പെട്ടു.. ഒരു പക്ഷെ പെരുമാൾ മുരുകൻ എന്ന മനുഷ്യൻ ജീവിച്ചിരിക്കെ പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ മരിച്ചു എന്നു പറയേണ്ടി വന്നിടത് അത് കൂടുതൽ വ്യകമാകുന്നതും ഉണ്ട്…

നിറയെ ഇലകൾ ഉള്ള, വാടും തോറും ആഴകേറുന്ന മഞ്ഞപൂക്കൾ നിറഞ്ഞ പൂവരശ്ശിൻ ശാഖകൾ അവനു മുകളിൽ ആകാശം മൂടി പടർന്നിരുന്നു…

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

വായനാനുഭവത്തിനു കടപ്പാട് ; ഫേസ്ബുക്

Comments are closed.