DCBOOKS
Malayalam News Literature Website

ഒരു നുണയെവെച്ചെങ്ങനെ സമൂഹജീവികളെ വേട്ടയാടാം ?

സുസ്‌മേഷ് ചന്ത്രോത്തിന്റെ 9, നിത്യ സമീൽ എന്നീ കൃതികൾക്കുശേഷം ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരമാണ് അപസർപ്പക കഥകൾ. വിവിധ ആനുകാലികങ്ങളിൽ വന്ന ഏഴു കഥകളാണ് ഇതിലെ ഉള്ളടക്കം. സമകാലിക വിഷയങ്ങളിൽ ഇടപെട്ടുകൊണ്ട് സാമൂഹ്യപ്രതിബദ്ധനായ ഒരെഴുത്തുകാരൻ നടത്തുന്ന നിരീക്ഷണങ്ങളുടെ സാക്ഷ്യപത്രമാണ് ഈ സമാഹാരം എന്നു പറയുന്നതിൽ തെറ്റില്ല.പുസ്തകത്തിന് അഞ്ജുഷ കെ ബി എഴുതിയ വായനാനുഭവം 

തനിക്ക് പറയുവാനുള്ള കാര്യങ്ങളെ വായനക്കാരനിലേക്ക് കൃത്യമായി എത്തിക്കാനുള്ള ഉപകരണമായി കഥകളെ ഉപയോഗിക്കുന്നതിൽ എഴുത്തുകാരൻ വിജയിച്ചിരിക്കുന്നു. സൈബർ ബുള്ളിയിങ് വളരെയേറെ ചർച്ചചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ മറ്റൊരാളുടെ സ്വകാര്യതയിലേക്കോ, ജീവിതത്തിലേക്കോ നുഴഞ്ഞുകയറി “സദാചാര മതിലുകൾ “, Textപണിയാൻ ഇന്നാർക്കും ഒരു തടസ്സവുമില്ല. ഒരു നുണയെവെച്ചെങ്ങനെ സമൂഹജീവികളെ വേട്ടയാടാമെന്ന് അദ്ദേഹം ചർച്ച ചെയ്യുന്നു.

മലയാളിയുടെ ലൈംഗികദാരിദ്ര്യത്തെ നിഷേധിക്കുന്ന സ്വഭാവത്തിനുള്ള നീട്ടിയൊരു അടിയാണ് “അപസർപ്പക മുത്തശ്ശികഥ “. ആദ്യവായനയിൽ എനിക്ക് എഴുത്തുകാരനോട് വിയോജിപ്പ് മാത്രമല്ല ‘പവിത്രമായ ബന്ധങ്ങളെ ഇത്തരത്തിൽ ‘ ചിത്രീകരിച്ചതിന് അമർഷവും തോന്നി. എന്നാൽ പത്രകുറിപ്പുകളായി മാറുന്ന രക്തബന്ധങ്ങളിലെ ലൈംഗീകഅതിക്രമങ്ങളെ ഞാൻ സമ്മതിച്ചുതന്നെ മതിയാകൂ.

ഹസനാബാദിലെ ജാത്ര കലാരൂപത്തിലൂടെ തുടങ്ങിയ കഥ “ആഭിചാര ഇന്ത്യയുടെ ” ഇരകളിൽ അവസാനിക്കുമ്പോൾ നമുക്കെങ്ങനെ ഇതെല്ലാം സത്യമല്ല എന്ന് പറയാനാകും.

“നിങ്ങൾ നിഷേധിക്കും എന്നുറപ്പുള്ളതല്ലെല്ലാം ഞാൻ എഴുതിയിരിക്കുന്നു ” എന്നതാണ് എഴുത്തുകാരന്റെ നിലപാട്. പൈതൃകത്തിന്റെയും സംസകാരത്തിന്റെയും മുഖംമൂടികൾ അഴിച്ചുവെക്കാൻ തയ്യാറായാൽ വായനക്കാരന് പുതിയ മലയാളംചെറുകഥയുടെ രീതികളും ശൈലികളും ആശയങ്ങളും മനസിലാക്കാം.

ചുരുക്കത്തിൽ നിങ്ങളുടെ സദാചാര മതിലുകളുടെ ഉയരമനുസരിച്ചിരിക്കും ഈ കഥകളുടെ സ്വീകാര്യത.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Comments are closed.