DCBOOKS
Malayalam News Literature Website

ചില ഭാഗങ്ങള്‍ മനസ്സിനേല്‍പ്പിക്കുന്ന പൊള്ളലുകള്‍ വല്ലാതെ വേദനിപ്പിക്കും…!

 

AL ARABIAN NOVEL FACTORY , BENYAMIN
AL ARABIAN NOVEL FACTORY , BENYAMIN

ഇരുളടഞ്ഞ അറേബ്യന്‍ ദിനങ്ങള്‍

‘ അതെന്തിന് ..? ഞങ്ങള്‍ തിരിച്ചു ചോദിച്ചു.

ഒരു കഥ പറയുമ്പോള്‍ നാല് സാധ്യതകളാണ് എഴുത്തുകാരനു മുന്നിലുള്ളത്, വിനോദ് അതുവരെ പ്രകടിപ്പിക്കാത്ത ആധികാരികതയോടെ പറഞ്ഞു: ഒന്ന്, വളരെ ഫിക്ഷണലായ കഥാസന്ദര്‍ഭവും കഥാപാത്രങ്ങളെയും സൃഷ്ടിക്കുക . രണ്ടു, വളരെ യാഥാര്‍ത്ഥ്യമായ
കഥാസന്ദര്‍ഭവും കഥാപാത്രങ്ങളെയും സൃഷ്ടിക്കുക . മൂന്നു, വളരെ ഫിക്ഷണലായ കഥാസന്ദര്‍ഭത്തില്‍ വളരെ യാഥാര്‍ത്ഥ്യമായ കഥാപാത്രങ്ങളെ പ്രതിഷ്ടിക്കുക .നാല്, വളരെ യാഥാര്‍ത്ഥ്യമായ കഥാസന്ദര്‍ഭത്തില്‍ വളരെ ഫിക്ഷണലായ കഥാപാത്രങ്ങളെ പ്രതിഷ്ടിക്കുക ‘

ഏതൊരു പുസ്തകം വായിച്ചു കഴിഞ്ഞാലും കുറച്ചു സമയം അതിലെ കഥാപാത്രങ്ങളേയും ഓര്‍ത്ത് ഞാനിങ്ങനെ ബെഡ്ഡില്‍ കിടക്കാറുണ്ട്, അപ്പോള്‍ കുറിക്കുന്നത്…
രണ്ടു ദിവസമെടുക്കാതെ 438 പേജുകള്‍ വായിക്കാനും, തിരിച്ചു കൊണ്ട് ആ പുസ്തകം ഷെല്‍ഫില്‍ വെച്ച് തിരികെ വന്നു ബെഡ്ഡില്‍ കിടക്കുമ്പോള്‍ ഓരോ കഥാപാത്രങ്ങളുടെയും പേരും സ്വഭാവ സവിശേഷതകളും മനസ്സില്‍ കിടപ്പുണ്ടെങ്കില്‍ അതിന് എനിക്കിപ്പോള്‍ ഒരു പേരെ പറയാനുള്ളൂ “അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി”
ബെന്യാമിന്റെ ഏറ്റവും ഒടുവില്‍ വായിച്ച പുസ്തകം “മന്തളിരിലെ 20 കമ്മ്യൂണിസ്റ്റ്‌ വര്‍ഷങ്ങള്‍” ആയിരുന്നു. അസാധ്യമായൊരു ശൈലിക്കുടമയായ ബെന്യാമിന്റെ ഈ പുസ്തകവും പതിവ് തെറ്റിക്കാതെ ഒഴുക്കോടെ ലക്ഷ്യസ്ഥാനത്തിലേക്ക് നയിക്കുമ്പോള്‍ വല്ലാത്തൊരു ക്യുരിയോസിറ്റിയോടെയായിരുന്നു ഇതും വായിച്ചു അവസാനിപ്പിച്ചത്..
പുസ്തകത്തോടുള്ള പ്രണയമൊക്കെ തുടങ്ങുന്ന ആദ്യകാലത്തില്‍ എപ്പോഴോ DC ബുക്ക്‌ സ്റ്റോറില്‍ കയറിയപ്പോള്‍ പേരിനോടുള്ള കൗതുകം തോന്നിയിട്ടായിരുന്നു മുല്ലപ്പു നിറമുള്ള പകലുകള്‍ വാങ്ങാന്‍ പ്രേരിതന്‍ ആയത്..

 

പൊടി തട്ടുന്നതിനിടയില്‍ തറയില്‍ വീണപ്പോള്‍ ആണ് സത്യത്തില്‍ ആ ബുക്ക് പിന്നെ മാസങ്ങള്‍ക്കിപ്പുറം എന്റെ ഓര്‍മ്മയില്‍ പോലും വന്നത്. അതില്‍ പരാമര്‍ശിക്കുന്ന പോലെ ആദ്യ ഭാഗമെന്നവണ്ണം ഇറങ്ങിയ “അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി” യുടെ കഥ അറിഞ്ഞിട്ടു ഇതിലേക്ക് വരാമെന്നു വച്ച് പിന്നെയും കുറേ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സംഗതി കയ്യില്‍ വന്നപ്പോൾ ദാ ഇങ്ങനെ ഒരു ഫീല്‍. ആദ്യം കഥയുടെ ഒരു ഏകദേശരൂപം പറയാം..
Textപണ്ടെവിടെയൊക്കെയോ വായിച്ചു മറന്ന അറേബ്യന്‍ നാടുകളിലെ മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ഒരു വിദേശ നോവലിസ്റ്റ് തന്റെ പുതിയ നോവലിന്റെ വിവര ശേഖരണാർത്ഥം ആ ചുമതല ഒരു ഏജന്‍സിയെ ഏല്‍പ്പിക്കുകയും, അതിലൂടെ സീനിയര്‍ പത്രപ്രവര്‍ത്തകനായ പ്രതാപിലേക്ക് ആ ദൗത്യം എത്തപെടുകയും ചെയ്യുന്നു..

ബെന്യാമിന്റെ ‘ മുല്ലപ്പൂനിറമുള്ള പകലുകള്‍&അല്‍അറേബ്യന്‍ നോവല്‍ ഫാക്ടറി’ വാങ്ങുന്നതിന് സന്ദര്‍ശിക്കുക

ബെന്യാമിന്റെ ‘ മുല്ലപ്പൂനിറമുള്ള പകലുകള്‍&അല്‍അറേബ്യന്‍ നോവല്‍ ഫാക്ടറി’ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

ആദ്യം മടിയോടെയെങ്കിലും തന്റെ വ്യക്തിപരമായ കാരണങ്ങള്‍ കൂടി മനസിലൊളിപ്പിച്ച് എണ്ണപ്പാടങ്ങളുടെ നാട്ടിലേക്കു അയാള്‍ എത്തുമ്പോള്‍ അവിടെ മജസ്‌റ്റിയുടെ ഭരണവും, തീവ്രവാദവും തകൃതിയായി നടക്കുകയായിരുന്നു.. നാലുപേരടങ്ങുന്ന ഒരു ടീമിലൂടെ കഥ വികസിക്കുമ്പോള്‍ നഗരത്തിലെ പുറംമോടികൾക്കപ്പുറമുള്ള നേർകാഴ്ചകൾക്കും, ക്രൂരതകള്‍ക്കും അയാള്‍ സാക്ഷ്യം വഹിക്കുന്നു.

ഇതിനിടയില്‍ അപ്രതീക്ഷിതമായി പാക്കിസ്ഥാനി യുവതിയായ സമീറ പർവീൻ എന്ന ആര്‍.ജെ യുടെ “എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ” എന്ന പുസ്തകത്തിലൂടെ കൂടുതല്‍ നിര്‍ണ്ണായകമായ വഴിതിരിവുകളിലൂടെ നോവല്‍ പിന്നീട് സഞ്ചരിക്കുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ക്കും, കവികള്‍ക്കും തുടങ്ങി ഓരോര്‍ത്തര്‍ക്കും അവരുടെതായ വ്യക്തിപ്രഭാവം നിറഞ്ഞു നില്‍ക്കുന്നതായി നമുക്ക് അനുഭവപെടും. ഓരോ ഭാഗങ്ങളിലൂടെയും സഞ്ചരിക്കുമ്പോള്‍ അസാമാന്യമായ വഴിത്തിരുവുകള്‍ കൊണ്ട് പലപ്പോഴും ഈ കഥാപാത്രങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്താറുമുണ്ട്.. വായനയിലൂടെ പോകുമ്പോള്‍ വായനക്കാരന്‍ അറിയാതെ ഇടയിലൊരു ഭാഗത്തില്‍ തിരിച്ചറിയപ്പെടാതെ സക്ഷാല്‍ കഥാകാരന്‍ ഒരു ഗസ്റ്റ് അപ്പിയറൻസ് നടത്തുന്നതും നമുക്ക് കാണാനാകും…
സാധാരണ ഗതിയില്‍ നമ്മുടെ എഴുത്തുകാരില്‍ പലരും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ രാഷ്ട്രീയവും, മതചിന്തകളും ചര്‍ച്ചയിലേക്ക് കൊണ്ട് വരാറില്ല.. പൊതുവായ മുസ്ലീം ചിന്താഗതികളുടെ മറ്റൊരു തലം തന്നെയാണ് ഇത്തരം രാഷ്ട്രങ്ങളുടെ രാഷ്ട്രീയ നിലപാടുകളിലും പലപ്പോഴും പ്രതിഫലിക്കുന്നതെന്നുള്ളതാവാം ഒരുപക്ഷെ ഇതിനു കാരണം. എന്നാല്‍ ബെന്യാമിന്‍ ഈ പുസ്തകത്തിലൂടെ ശെരിക്കും ഓരോ വ്യക്തികളിലൂടെയും, രാജ്യത്തിന്‍റെ ഗല്ലികളിലൂടെയും, എണ്ണപ്പാടങ്ങള്‍ക്കിടയിലൂടെയും നമ്മളെ കൊണ്ടു പോയി അവരുടെ അരക്ഷിതാവസ്ഥയും, നിസ്സഹായാവസ്ഥയും എടുത്തു കാണിക്കുന്നു എന്ന് വേണം പറയാൻ. ചില സാഹചര്യങ്ങളില്‍ ചില ഭാഗങ്ങള്‍ ആഴത്തില്‍ നമുക്കുള്ളിലേൽപ്പിക്കുന്ന പൊള്ളലുകള്‍ വല്ലാതെ വേദനയുളവാക്കുന്നതാണ്.
മറ്റൊരു കാര്യത്തില്‍ കൂടി ഉറപ്പു പറയാതെ വയ്യ ‘അൽ അറേബ്യൻ നോവൽ ഫാക്ടറി’ യിലൂടെ തുടങ്ങുന്ന യാത്ര ഓരോ വായനക്കാരനും ‘മുല്ലപ്പൂ നിറമുള്ള പകലു’കളില്‍ കൊണ്ട് എത്തിക്കുമെന്നതില്‍ യാതൊരു സംശയവും ഇല്ല ..

ബെന്യാമിന്റെ ‘അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി’ എന്ന നോവലിന് അരുണ്‍ വിനയ് എഴുതിയ വായനാനുഭവം.

ബെന്യാമിന്റെ ‘ മുല്ലപ്പൂനിറമുള്ള പകലുകള്‍&അല്‍അറേബ്യന്‍ നോവല്‍ ഫാക്ടറി’ വാങ്ങുന്നതിന് സന്ദര്‍ശിക്കുക

ബെന്യാമിന്റെ ‘ മുല്ലപ്പൂനിറമുള്ള പകലുകള്‍&അല്‍അറേബ്യന്‍ നോവല്‍ ഫാക്ടറി’ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

 

Comments are closed.