DCBOOKS
Malayalam News Literature Website

രവിവര്‍മ്മ, ഫാല്‍ക്കെ പഴമ്പുരാണങ്ങള്‍

മാങ്ങാട് രത്‌നാകരന്‍

‘സെല്‍ഫി’ക്കുശേഷം പ്രചുരപ്രചാരം നേടിയ ‘തള്ള്’ എന്ന നവീനകലാരൂപത്തിന്റെ പ്രകാശനമായിക്കണ്ട് തള്ളിക്കളയാനാവുമോ ഈ കഥകളെ? ജീവചരിത്രങ്ങളില്‍പോലും
ക്ഷീരബല പോലെ അവ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ടാവാം? ഇന്ത്യന്‍ സിനി
മയുടെ പിതാവ്, ഇന്ത്യന്‍ ആധുനിക ചിത്രകലയുടെ പിതാവും മലയാളിയുമായ രവിവര്‍
മ്മയുടെ കീഴില്‍ ജോലിചെയ്തു എന്ന ‘രഹസ്യാനന്ദ’മോ? ‘രാജകീയ പാരമ്പര്യ’ത്തോടും അവരുടെ ‘ഉദാരമനസ്‌കത’യോടുമുള്ള വിധേയത്വമോ?: ഒരു തെറ്റുതിരുത്തല്‍.

രാജാരവിവര്‍മ്മയും (1846-1906) ധുണ്ഡിരാജ് ഗോവിന്ദ് ഫാല്‍ക്കെ എന്ന ദാദാസാഹെബ് ഫാല്‍ക്കെയും (1870-1944) ഇന്ത്യന്‍ പുരാണകഥകളെ യഥാക്രമം ചിത്ര
കലയിലും ചലച്ചിത്രത്തിലും ഉയിര്‍പ്പിച്ച മഹാരഥന്മാരാണ്. ഫാല്‍ക്കെയ്ക്ക് രവിവര്‍മ്മച്ചിത്രങ്ങളോടുള്ള കടപ്പാട് അളവറ്റതും. അതിനു തെളിവായി രവിവര്‍മ്മച്ചിത്രങ്ങളില്‍ മിക്കവയും അവയുടെ ഒളിയോഗ്രാഫുകളും ഫാല്‍ക്കെയുടെ സിനിമകളും നമുക്കു മുന്നിലുണ്ട്. ആ സ്വാധീനതയെക്കുറിച്ചും അതിന്റെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ചും എണ്ണപ്പെട്ട പഠനങ്ങളും ഉണ്ടായിട്ടുണ്ട്.

Pachakuthiraഅതിനപ്പുറം, രവിവര്‍മ്മയെയും ഫാല്‍ക്കെയെയും കൂട്ടിയിണക്കുന്ന ചില പഴമ്പുരാണങ്ങള്‍ നാട്ടില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, ഫാല്‍ക്കെ രവിവര്‍മ്മ പ്രസ്സിലെ ജോലിക്കാരനായിരുന്നു എന്നതാണ്. ഈ കഥയ്ക്കാണ് കൂടുതല്‍ പ്രചാരം, കാലപ്പഴക്കം. ഏറ്റവും പുതിയ കഥ, രവിവര്‍മ്മ തന്റെ പ്രസ്സ് ഒരു ജര്‍മ്മന്‍കാരനു വിറ്റതില്‍ നിന്നു കിട്ടിയ കാശിന്റെ നല്ലൊരു പങ്ക് തന്റെ കീഴില്‍ ടെക്‌നീഷ്യനായി പ്രവര്‍ത്തിച്ചിരുന്ന ഫാല്‍ക്കെയ്ക്കു നല്‍കി എന്നതും.

‘സെല്‍ഫി’ക്കുശേഷം പ്രചുരപ്രചാരം നേടിയ ‘തള്ള്’ എന്ന നവീനകലാരൂപത്തിന്റെ പ്രകാശനമായിക്കണ്ട് തള്ളിക്കളയാനാവുമോ ഈ കഥകളെ? ജീവചരിത്രങ്ങളില്‍പോലും ക്ഷീരബല പോലെ അവ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ടാവാം? ഇന്ത്യന്‍ സിനിമയുടെ പിതാവ്, ഇന്ത്യന്‍ ആധുനിക ചിത്രകലയുടെ പിതാവും മലയാളിയുമായ രവിവര്‍
മ്മയുടെ കീഴില്‍ ജോലിചെയ്തു എന്ന ‘രഹസ്യാനന്ദ’മോ? ‘രാജകീയ പാരമ്പര്യ’ത്തോടും അവരുടെ ‘ഉദാരമനസ്‌കത’യോടുമുള്ള വിധേയത്വമോ? ഞങ്ങളുടെ ചിത്രകലാചക്രവര്‍ത്തിയില്ലെങ്കില്‍ കാണാമായിരുന്നു നിങ്ങളുടെ ചലച്ചിത്രപിതാവിനെ എന്നമട്ടിലുള്ള ‘തറവാടിത്തഘോഷണ’മോ? മനശ്ശാസ്ത്രത്തില്‍ അറിവും താല്പര്യമുള്ളവര്‍ക്ക് ഇനിയും വ്യാഖ്യാനിക്കാന്‍ വകകാണും.

ഈ രണ്ടു കഥകളും ഒരുമിച്ച് കൂടിച്ചേരുന്നത് ഈയിടെ വായിക്കാനിടയായി, എന്‍.എസ്.മാധവന്റെ ഒരു പംക്തിയില്‍1. കഥാകൃത്തും നോവലിസ്റ്റും ധൈഷണികനുമായ എന്‍.എസ്.മാധവന്‍ ഒരു ഗവേഷകനോ കലാനിരൂപകനോ അല്ലെങ്കിലും, അദ്ദേഹത്തിന്റെ കലാസംബന്ധിയായ അഭിപ്രായങ്ങള്‍ക്കും വായനാസമൂഹം വിലകല്പിക്കും. അതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുമുണ്ട്2. കോവിഡ് മഹാമാരിയെയും വെള്ളിത്തിരയെയും ബന്ധിപ്പിച്ച് മാധവന്‍ എഴുതിയ ചെറുകുറിപ്പില്‍ രവിവര്‍മ്മയും ഫാല്‍ക്കെയും ഇങ്ങനെ കടന്നുവരുന്നു: ”1896-97-ല്‍ പ്ലേഗ് പടര്‍ന്നുപിടിച്ചപ്പോള്‍ പ്രസ്സ് നടത്തിയിരുന്ന രവിവര്‍മ്മയുടെ സഹോദരന്‍ രാജവര്‍മ്മ3 അതിന്റെ ഇരയായി4. താമസിയാതെ രവിവര്‍മ്മ പ്രസ്സ് ഒരു ജര്‍മ്മന്‍കാരനു വിറ്റു. അതില്‍ നിന്നുകിട്ടിയ കാശിന്റെ നല്ലൊരു പങ്ക് അദ്ദേഹം തന്റെ കീഴില്‍ ടെക്‌നീഷ്യനായി പ്രവര്‍ത്തിച്ചിരുന്ന ദുന്ദിരാജ്5 ഗോവിന്ദ് ഫാല്‍ക്കെയ്ക്കു നല്‍കി. ഇന്ത്യയിലെ ആദ്യത്തെ സിനിമയായ ‘രാജാ ഹരിശ്ചന്ദ്ര’യുടെ നിര്‍മ്മാതാവും സംവിധായകനുമായ ദാദാസാഹെബ് ഫാല്‍ക്കെയുടെ സിനിമാമോഹങ്ങള്‍ രവിവര്‍മ്മയ്ക്ക് അറിയാമായിരുന്നു.”

എന്‍.എസ്.മാധവന്‍ എന്ന പേരിനു കീഴെക്കാണുന്ന എന്തും വായിക്കാറുള്ള-അപൂര്‍വ്വമായി മാത്രമേ അദ്ദേഹം നിരാശപ്പെടുത്തിയിട്ടുള്ളൂ- ഞാന്‍ അന്തംവിട്ടു. അദ്ദേഹത്തിന്റെ അതിവിപുലമായ താല്പര്യങ്ങളും സ്രോതസ്സുകളും എനിക്കറിയായ്കയല്ല. വൈക്കം മുഹമ്മദ് ബഷീറിന്റെ കാര്യത്തില്‍, മാധവന് വളരെ നന്നായി തെറ്റിയിരുന്നു എന്നതു ശരിതന്നെ. അത് ഓടുന്ന പട്ടിക്ക് രണ്ടുമൂഴം നീട്ടിയെറിഞ്ഞ അതിബുദ്ധി മൂലമായിരുന്നു. ഇത്തരം തെറ്റുകളെക്കാള്‍ എത്രയോ കാമ്പുള്ളവയാണ് മാധവന്റെ ശരികള്‍ എന്നാണ് എന്റെ അനുഭവം.

പൂര്‍ണ്ണരൂപം വായിക്കാന്‍ ഡിസംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍  ലക്കം ലഭ്യമാണ്‌

Comments are closed.