DCBOOKS
Malayalam News Literature Website

പേഴ്സണാലിറ്റി കൾട്ടുകൾ രാജ്യത്തിന് വിനാശകരമാണെന്ന് രാമചന്ദ്ര ഗുഹ

പേഴ്സണാലിറ്റി കൾട്ടുകൾ എല്ലായ്പ്പോഴും രാജ്യത്തിന് വിനാശകരമാണെന്നും അവ നിലനില്ക്കുന്നതല്ലെന്നുമാണ് ചരിത്രം നൽകുന്ന പാഠമെന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. സമ്പന്നരും പ്രബലരുമായ പൗരന്മാർ ഇത്തരം കൾട്ടുകൾക്ക് പൂർണ വിധേയരാകുന്നത് അപലപനീയമാണെന്നും അദ്ദേഹം വിമർശിച്ചു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച “പേഴ്സണാലിറ്റി കൾട്ട്സ് ആൻഡ് ഡെമോക്രറ്റിക് ഡിക്‌ലൈൻ” എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ, തുർക്കി, ഹംഗറി പോലെ ഭാഗികമായി ജനാധിപത്യം പിന്തുടരുന്ന രാജ്യങ്ങൾ മതപരവും വംശീയപരവുമായ ഭൂരിപക്ഷവാദം ആയുധമാക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. നരേന്ദ്ര മോഡിയുടെ വ്യക്തിത്വ കൾറ്റിനെ അദ്ദേഹം നിശിതമായി ചർച്ചയിൽ വിമർശിച്ചു. കേരളം, ഡൽഹി, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ വ്യക്തി ആരാധനയും അദ്ദേഹം ചർച്ചയിൽ പറഞ്ഞു.

Comments are closed.