DCBOOKS
Malayalam News Literature Website
Rush Hour 2

ഡോ. ജേക്കബ് തോമസിന്റെ ‘രാജാവ് നഗ്നനാണ്- ഒരു IPSകാരന്റെ നേരറിവുകള്‍’ ; പ്രീബുക്കിങ് തുടരുന്നു

ഡോ.ജേക്കബ് തോമസിന്റെ ഏറ്റവും പുതിയ പുസ്തകം ‘ രാജാവ് നഗ്നനാണ്- ഒരു IPSകാരന്റെ നേരറിവുകള്‍’ പ്രീബുക്കിങ് തുടരുന്നു. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും പുസ്തകം പ്രീബുക്ക് ചെയ്യാവുന്നതാണ്.

പുസ്തകം എഴുതിയതിന്റെ പേരില്‍ ദീര്‍ഘകാലം സസ്‌പെന്‍ഷന്‍ നേരിടേണ്ടിവന്ന മുതിര്‍ന്ന ഡിജിപി റാങ്കിലുള്ള ഏക ഉദ്യോഗസ്ഥനാണ് ഡോ. ജേക്കബ് തോമസ്. ഓഖി ദുരന്തത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നേരിട്ടതിന്റെ പോരായ്മകള്‍ ചൂണ്ടികാണിച്ചതുമൂലം അദ്ദേഹം പിന്നെയും അനഭിമതനായി. സത്യസന്ധനെന്നും അഴിമതിക്കെതിരേ ഒറ്റയാള്‍പ്പോരാട്ടം നയിച്ചവനെന്നും വാഴ്ത്തിപ്പാടിയവര്‍, പിന്നീട് തന്നെ നിരന്തരം വേട്ടയാടിയതെങ്ങനെയെന്ന് ഈ പുസ്തകത്തിലൂടെ ആദ്യമായി തുറന്നുപറയുന്നു.

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.