DCBOOKS
Malayalam News Literature Website

സിദ്ധാന്തങ്ങളോട് കൂട്ടിയിണക്കിയല്ലാതെ ചരിത്രത്തെ പഠിക്കാനാവില്ല: രാജന്‍ ഗുരുക്കള്‍

‘ കേരള ചരിത്രത്തിനൊരു പരിപ്രേക്ഷകം’ എന്ന വിഷയത്തില്‍ ഡോ രാജന്‍ ഗുരുക്കള്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിച്ചു. പ്രേമന്‍ തറവാട്ടത്ത് ഗുരുക്കളെ അഭിസംബോധന ചെയ്ത സെഷനില്‍ ചരിത്രത്തില്‍ വൈകാരികതയ്ക്ക് യാതൊരു സ്ഥാനവും ഇല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യ മനുഷ്യര്‍, ഭൂപ്രദേശങ്ങള്‍, കൃഷി, കല എന്നിവയെ കുറിച്ച് രാജന്‍ ഗുരുക്കള്‍ സംസാരിച്ചു.

സിദ്ധാന്തങ്ങളോട് കൂട്ടിയിണക്കിയല്ലാതെ ചരിത്രത്തെ പഠിക്കാനാവില്ലെന്നും ഇന്ന് ചരിത്രത്തെ വിശകലനം ചെയ്യാന്‍ സാധിക്കുന്ന ഒരേയൊരു സിദ്ധാന്തം കാറല്‍മാക്‌സിന്റെ ‘ഹിസ്റ്റോറിക്കല്‍ മെറ്റീരിയലിസം’ ആണെന്നും അദ്ദേഹം പറഞ്ഞു. പൂര്‍വികര്‍ എന്നയൊരു സങ്കല്‍പ്പത്തില്‍ ഊന്നിമാത്രം ചരിത്രത്തെ പഠിക്കാന്‍ സാധിക്കില്ല എന്ന് അഭിപ്രായപ്പെട്ട ഗുരുക്കള്‍ സംഭവങ്ങളുടെ ഉണ്ടാവലിന്റെ കാരണങ്ങളിലൂടെ ചരിത്രത്തെ സമീപിക്കണമെന്നും പറഞ്ഞു.

ആദ്യമനുഷ്യരായ ഹോമോസാപ്പിയന്‍സിനെ കുറിച്ചും വലിയ ശിലകള്‍കൊണ്ട് മരിച്ചവര്‍ക്ക് വേണ്ടി സ്മാരകങ്ങള്‍ സൃഷ്ടിച്ച ദ്രാവിഡരെപറ്റിയും അദ്ദേഹം സംസാരിച്ചു. ഒരുഭാഗത്ത് ചന്ദ്രനില്‍ എത്താന്‍ ശ്രമിക്കുന്ന മനുഷ്യരും മറുഭാഗത്ത് കേരളം എന്തെന്നോ ഭാരതം എന്തെന്നോ അറിയാതെ കാട്ടില്‍ താമസിക്കുന്ന മനുഷ്യരും ഉള്ളതാണ് നമ്മുടെ ലോകമെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.