DCBOOKS
Malayalam News Literature Website

രാജ്യാന്തര ചലച്ചിത്ര മേള; ഉദ്ഘാടന ചിത്രം ‘ക്വോവാഡിസ് ഐഡ’, ചുരുളി നാളെ

കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം ബോസ്നിയയിൽനിന്നുള്ള ‘ക്വോവാഡിസ് ഐഡ’. വൈകീട്ട് 6.30-ന് സരിത തിയേറ്ററിലാണ് പ്രദർശിപ്പിക്കുക.

ബോസ്നിയൻ ആഭ്യന്തര യുദ്ധത്തിൽ ഇരയായവരുടെ ജീവിതമാണ് ഓസ്കർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ചിത്രം ചർച്ച ചെയ്യുന്നത്. ജാസ്മില സബാനിക്കാണ് സംവിധാനം. ലോക സിനിമാ വിഭാഗത്തിലാണ് ഈ ചിത്രം പ്രദർശനത്തിനുള്ളത്. അന്റാല്യ ഗോൾഡൻ ഓറഞ്ച് ഫിലിം ഫെസ്റ്റിവലിൽ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കോംപറ്റീഷൻ അവാർഡും ലെസ് ആർക്സ് യൂറോപ്യൻ ഫിലിം ഫെസ്റ്റിവലിൽ ഓഡിയൻസ് ചോയ്സ് പ്രൈസും നേടിയിട്ടുണ്ട്. വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും സിനിമ ശ്രദ്ധ നേടി.

തിരുവനന്തപുരത്ത് ജനശ്രദ്ധ പിടിച്ചുപറ്റിയ ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളിയുടെ പ്രദർശനം വ്യാഴാഴ്ച 2.45-ന് കവിത തിയേറ്ററിലാണ്. മത്സര വിഭാഗത്തിലാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്.വിനോയ് തോമസിന്റെ കഥയ്ക്ക് അവലംബിത തിരക്കഥയെഴുതിയിരിക്കുന്നത് എസ് ഹരീഷ് ആണ്. നിഗൂഢതയുടെ പശ്ചാത്തലത്തിലാണ് ചുരുളി കഥ പറയുന്നത്.

Comments are closed.