DCBOOKS
Malayalam News Literature Website

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

പ്രതീകാത്മക ചിത്രം

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. പുലര്‍ച്ചെ രണ്ടു മണിയോടെ ഖത്തറില്‍ നിന്ന് വന്ന ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനമാണ് റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ തെന്നിമാറിയത്. വിമാനം നിലത്ത് തൊട്ട ശേഷം മുന്നോട്ട് നീങ്ങുന്നതിനിടെ, മഴയില്‍ ഒരു വശത്തേക്കു തെന്നുകയായിരുന്നു. വിമാനം തെന്നിമാറുന്നതിനിടെ വശത്തേക്ക് തട്ടി ഒരു ലീഡ് ഇന്‍ ലൈറ്റ് തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. യാത്രക്കാരെല്ലാം സുരക്ഷിതമാണ്.

പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വന്‍ദുരന്തം ഒഴിവായത്. കനത്ത മഴയാണ് റണ്‍വേയില്‍ നിന്ന് വിമാനം തെന്നുന്നതിന് ഇടയാക്കിയത്. സംഭവത്തെ തുടര്‍ന്ന് ഖത്തറിലേക്കുള്ള വിമാനം വൈകി.

Comments are closed.