DCBOOKS
Malayalam News Literature Website

കെ.കെ. രമേഷിന്റെ ചെറുകഥാസമാഹാരം ‘പുതിയ നിയമം’

കോടതിയും നിയമവ്യവസ്ഥയും വിഷയമാക്കി കെ.കെ രമേഷ് രചിച്ച ചെറുകഥാസമാഹാരമാണ് പുതിയ നിയമം. മാറുന്ന കാലത്ത് കോടതിയും നിയമവും എങ്ങനെയെല്ലാം വ്യവഹരിക്കപ്പെടുന്നുവെന്ന് കാണിച്ചുതരുന്ന 11 ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. കേവല മനുഷ്യന്റെ ജീവിതവ്യവഹാരങ്ങളുടെ പ്രശ്‌നസങ്കീര്‍ണ്ണതകളിലേക്ക് തുറന്നു വെച്ച കഥകളാണ് ഇവ. പ്രമേയപരവും ആഖ്യാനപരവുമായി ഏറെ മിഴിവു പുലര്‍ത്തുന്ന രചനകള്‍. ഇതിലൂടെ മാനവികവും നീതിയുക്തവുമായ ഒരു ലോകക്രമത്തെ സ്വപ്‌നം കാണുന്നു. വിചാരണ ചെയ്യുകയും ചെയ്യുന്നു.

കഥയും ജീവിതവും, കോടതി, ഒരു വായനക്കാരന്‍ എഴുതുന്നു, പരാവര്‍ത്തനം, ഉപാന്ത്യം, ജയില്‍, ബെഞ്ച് ക്ലാര്‍ക്ക്, പുതിയ നിയമം, ജസ്റ്റിസ് യന്ത്രന്‍, ദേശപോഷിണി വായനശാലയെക്കുറിച്ച് അല്പം ചില കാര്യങ്ങള്‍, അപ്പുനായര്‍ Vs കനകമ്മ എന്നിങ്ങനെ കാലിക പ്രസക്തിയുള്ള 11 കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

കെ.കെ. രമേഷ്– തലശ്ശേരിക്കടുത്ത് അണ്ടലൂര്‍ സ്വദേശി, അനിലക്കൊരു സമ്മാനം, ദൈവത്തിന്റെ തൂലിക, സോമാലിയ, ഹിന്ദോളം, ഇടപാടുകള്‍, കുഞ്ഞാമു മുഖേന മാത്രം, ന്യായാസനത്തില്‍ ഉറുമ്പുകള്‍, ‘സാ’യിലേക്കുള്ള വണ്ടി എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ന്യായാസനത്തില്‍ ഉറുമ്പുകള്‍ എന്ന കഥാസമാഹാരം 2010-ലെ അബുദാബി ശക്തി അവാര്‍ഡ് നേടി. കെകെ. രമേഷ് ഇപ്പോള്‍ തലശ്ശേരി ബാറിലെ അഭിഭാഷകനായി ജോലി നോക്കുന്നു.

Comments are closed.