DCBOOKS
Malayalam News Literature Website

പ്രസാധക സമ്മേളനത്തിന് ഡല്‍ഹിയില്‍ തുടക്കമായി

പ്രസാധനരംഗത്തെ നൂതന പ്രവണതകളെ പരിചപ്പെടുത്തുന്നതിനും പ്രശ്‌നങ്ങളെകുറിച്ച് മനസ്സിലാക്കുന്നതിനും പുതിയ വിപണനതന്ത്രങ്ങളെക്കുറിച്ചറിയുന്നതിനുമായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്റ്ററി (FICCI)/യുടെ ആഭിമുഖ്യത്തില്‍ പബ്ലികോണ്‍ 2017 (PuliCon -@017)എന്ന പേരില്‍ സംവാദം ആരംഭിച്ചു. മികച്ച ഇംഗ്ലിഷ് ഹിന്ദി പുസ്തകങ്ങള്‍ക്കുള്ള പബ്ലികോണ്‍ അവാര്‍ഡും നല്‍കുന്നുണ്ട്.

ഡിസംബര്‍ 1ന് വൈകിട്ട് ഡല്‍ഹി ഫെഡറേഷന്‍ ഹൗസില്‍ നടക്കുന്ന പരിപാടിയില്‍ ഡി സി ബുക്‌സ് സിഇഒ രവി ഡീസീ Marketing Beyond Picturesque Cover & Catchy B-lurb എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച നയിക്കും. രാജീവ് ദിനകര്‍,( Founder & CEO,) പ്രീതി ഹിംഗോരണി( Head – Brand & PR, Cambridge Universtiy Press,) നവീന്‍ ചൗധരി( Head Marketing – Global Academic Publishing, Oxford Universtiy Prsse), വികേഷ് ധ്യാനി( Co-founder, Director, OakBridge Publishing Pvt. Ltd), രമേഷ് യാദവ്( Head – Marketing, Pearson India) തുടങ്ങിയവര്‍ പങ്കെടുക്കും.

ഊര്‍വശി ഭൂട്ടാലിയ (Director & Publisher Zubaan), രത്‌നേഷ് ഝാ (MD Cambridge University Prsse) എന്നിവരുടെ നേതൃത്വത്തിലാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്റ്ററിയുടെ പ്രവര്‍ത്തനം. ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പബ്ലികോണിന്റെ പങ്കാളിയാകും.

Comments are closed.