DCBOOKS
Malayalam News Literature Website

പ്രതിരോധ ഉപഗ്രഹം എമിസാറ്റ് വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പ്രതിരോധ ഉപഗ്രഹമായ എമിസാറ്റ് ഉള്‍പ്പെടെ 29 ഉപഗ്രഹങ്ങളുമായി ഐ.എസ്.ആര്‍.ഒ പി.എസ്.എല്‍.വി-45 വിക്ഷേപിച്ചു. രാവിലെ 9.27ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേഷ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. പി.എസ്.എല്‍.വിയുടെ 47-ാം ദൗത്യമാണിത്. ഇന്ത്യയുടെ എമിസാറ്റ്, അമേരിക്കയില്‍നിന്നുള്ള 20 ഉപഗ്രഹങ്ങള്‍, ലിത്വാനിയയില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങള്‍, സ്വിറ്റ്‌സര്‍ലന്റ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ഉപഗ്രഹം എന്നിവയെയാണ് ഭ്രമണപഥത്തിലെത്തിക്കുക.

എമിസാറ്റ് നിശ്ചിത ഭ്രമണപഥത്തില്‍ കൃത്യമായി എത്തിച്ചതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. മറ്റ് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഉപഗ്രഹങ്ങളെ വ്യത്യസ്ത ഭ്രമണപഥത്തിലെത്തിക്കാന്‍ മൂന്നു മണിക്കൂറാണ് വേണ്ടത്. വിവിധ ഉപഗ്രഹങ്ങളെ നിരീക്ഷിക്കാന്‍ മൂന്നു ഭ്രമണപഥങ്ങളില്‍ സഞ്ചരിക്കുന്നത് ഉള്‍പ്പെടെ നിരവധി സവിശേഷതകള്‍ എമിസാറ്റിനുണ്ട്.

Comments are closed.