DCBOOKS
Malayalam News Literature Website
Rush Hour 2

പ്രേതഭാഷണം: സജിന്‍ പി.ജെ. എഴുതിയ കവിത

വിരൽക്കലപ്പയാൽ നീ ഉഴുതുമറിച്ച ഒരു കവിത. ധാരാളം കവിതകൾ എഴുതിക്കഴിഞ്ഞ കവിയല്ല സജിൻ പി. ജെ. എന്നാൽ എഴുതിയവയിൽ വ്യതിരിക്തമായവ ധാരാളമുണ്ടുതാനും. പച്ചക്കുതിരയുടെ മെയ് ലക്കത്തിലെ ‘പ്രേതഭാഷണം’ അത്തരത്തിൽ പെടുത്താവുന്ന ഒന്നാണ്.

മെയ് ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച , സജിൻ പി. ജെ. എഴുതിയ കവിതയില്‍ നിന്നും

വളവുകളില്‍ പൂത്ത
കാപ്പി
നീ വരുന്ന മുന്നേ
നരച്ചു പോയ
എന്റെ മുടി.
ഭര്‍ത്താവുപേക്ഷിച്ച പെണ്ണിന്
കളിഭ്രാന്തു മാത്രമെന്ന്
കവലകള്‍.
തരം കിട്ടിയാല്‍
തലോടാന്‍
കുതിച്ചുവരും കയ്യുകള്‍.
മറപ്പുരയ്ക്കുപോലും
കണ്ണുകളുള്ള മൂവന്തി.

ഒഴുകി ഒഴുകി
മടുത്തപ്പോള്‍
തീരത്തടിഞ്ഞതല്ലാതെ
ഞാനാരോടുമൊന്നും
പറഞ്ഞില്ല.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  മെയ്  ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മെയ്  ലക്കം ലഭ്യമാണ്‌

Comments are closed.