DCBOOKS
Malayalam News Literature Website

ഭ്രാന്തിന്റെ വർത്തമാനങ്ങൾ

ജൂൺ ലക്കം പച്ചക്കുതിരയിൽ, വര -മനോജ് എം വി

വ്യക്തിയെ ബാധിക്കുന്ന രോഗമായ ഭ്രാന്തിനെ കുറിച്ച് ചുഴിഞ്ഞാലോചിക്കാനോ നിയമങ്ങൾ വിശകലനം ചെയ്യാനോ ശാസ്ത്രീയജ്ഞഞാനമുള്ള ആളല്ല ഈ ലേഖനമെഴുതുന്നത്. എന്നാൽ വ്യക്തിയെ ആത്മഹത്യയിലേക്കും ഭ്രാന്തിലേക്കും നയിക്കാനിടയുള്ള സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും ഒരു സമൂഹമൊന്നാകെ ഭ്രാന്തു പോലൊരവസ്ഥക്ക് അടിപ്പെടുന്ന രോഗാതുര സാഹചര്യത്തെക്കുറിച്ചും അതിരു കവിഞ്ഞ ഉത്കണ്ഠയും ഭയവുമുള്ള ആളെന്ന നിലയിൽ ഭ്രാന്ത് എന്ന വിഷയത്തിൻ്റെ സങ്കീർണ്ണതകളെ കുറിച്ച് ആലോചിക്കാനുള്ള ഒരു ശ്രമം മാത്രമാണിത്.

ഈയടുത്തിടെ നടന്ന ചില സംഭവങ്ങൾ ഉള്ളിൽ കനംവെച്ചു കിടക്കുന്നുണ്ട്. വിശ്വാസ പ്രാർഥനകളിലേർപ്പെട്ടി രുന്ന രണ്ടായിരത്തിലേറെ യഹോവാ സാക്ഷികളുടെ വലിയ ഒരു ജനക്കൂട്ടത്തിനിടയിലേക്ക്, ഒരാൾ ബോംബ് സ്ഫോടനം Pachakuthira Digital Editionനടത്തിയശേഷം നിസ്സാരകുറ്റം ചെയ്‌ത മട്ടിൽ പോലീസിൽ പോയി കീഴടങ്ങുന്നു. എട്ടുപേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേല്ക്കുകയും ചെയ്‌ത സംഭവമാണത്. കീഴടങ്ങലിനു മുൻപുള്ള മണിക്കൂറുകളിൽ വിഷമൂർച്ചയുള്ള നിഗമനങ്ങളുണ്ടാക്കിയ മാധ്യമങ്ങളുടെയും ആൾക്കൂട്ടത്തിൻ്റെയും ഭ്രാന്തമായ ആവേശം കണ്ട ആധി വേറേ.

എനിക്കേറെ പ്രിയപ്പെട്ട എത്രയോ മുസ്ലിം സുഹൃത്തുക്കൾ, അവർ ആ സമയത്ത് കടന്നുപോയ അകാരണ ഭയങ്ങളെ കുറിച്ചെഴുതിയത് വായി ച്ചു. ആ ഭയമെന്തെന്നറിയേണ്ടാത്ത ഒരു മതസമൂഹത്തിനകത്താണ് ഞാൻ ജീവിക്കുന്നത്. പക്ഷേ, യഹോവ സാക്ഷികളുടെ ഭാഗംതന്നെയായ ഡൊമിനിക മാർട്ടിൻ എന്ന കുറ്റവാളി സ്വയം കുറ്റം ഏറ്റെടുക്കുന്നതുവരെ ആ സുഹൃത്തുക്കൾ കടന്നുപോയ ഭയത്തിനു തുല്യമായ ഒരു കുറ്റബോധം, നിസ്സഹായതാബോധം, നിരാശ്രിതത്വം, അവരുടെ ഭയങ്ങൾ കേട്ടപ്പോൾ മുതൽ എന്നെയും കീഴടക്കി.

ഊഹാപോഹങ്ങളുടെ ലോകം എന്നെ ഭീതിയിലാഴ്ത്തുന്നു. കെണിയിൽ അകപ്പെട്ട എലിയെപ്പോഴെ ഓരോ അഴിയിലും ചെന്ന് തലയിടിച്ച് പ്രകാശവഴി തേടുന്നു. സത്യം അറിയാനവകാശപ്പെട്ടവരുടെ മരണവെപ്രാളമാണത്. ഇരുട്ടേത്, വെളിച്ചമേത് എന്ന ചോദ്യം കാലം നേരിടുന്ന വലിയ പ്ര തിസന്ധികളിൽ ഒന്നാണ്.

രണ്ടാമത്തെ ദൃശ്യം. ഒരു ഫ്ലാറ്റിന്റെ ജനാലയിലൂടെ പുറത്തേക്കെറിയുന്ന പൊതിയിൽ നിമിഷങ്ങൾക്കു മുൻപു മാത്രം ജനിച്ച ശിശുവിന്റെ ശരീരം. അകത്തെ പെൺകുട്ടിയെക്കുറിച്ച് കഥകൾ മെനഞ്ഞ് അട്ടഹസിക്കുന്ന സമൂഹം…

പൂര്‍ണ്ണരൂപം 2024 ജൂൺ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂൺ ലക്കം ലഭ്യമാണ്‌

Comments are closed.