DCBOOKS
Malayalam News Literature Website

‘പ്രേമനഗരം’  പ്രേമവും രതിയും ദർശനവും ആത്മബോധവും ഇഴചേർന്ന നോവൽ

ബിനീഷ് പുതുപ്പണത്തിന്റെ ‘പ്രേമനഗരം’ എന്ന നോവലിന് ഡേവിഡ് ജോൺ എഴുതിയ വായനാനുഭവം

പ്രണയത്തിന് ജാതിയോ മതമോ പ്രായമോ തടസ്സമാണോ? ചിലർക്ക് അത് തെറ്റാണെന്നും മറ്റ് ചിലർക്ക് ശരിയാണെന്നും ഉത്തരം നൽകാൻ സാധിക്കുന്ന ചോദ്യം.

എങ്കിൽ പ്രണയം കേവലം രതിയിലേക്ക് അതിവേഗത്തിൽ കടന്ന് ചെല്ലാനുള്ള ഉപാധിമാത്രമായി കാണുന്ന ചുരുക്കം ചിലരിൽ നിന്നും ആത്മാർത്ഥമായ സ്നേഹത്തെ ഉൾക്കൊണ്ട്‌ പ്രണയിക്കുന്നവരിലേക്കുള്ള ദൂരം ഒരുപക്ഷേ കാലധിതമായിരിക്കാം……
ബിനിഷ് പുതുപ്പണത്തിന്റെ ‘പ്രേമനഗരം’ നോവൽ അടുത്ത കാലത്ത് ഞാൻ വായിച്ചു തീർത്ത മറ്റ് നോവലുകളിൽ നിന്നും ഏറെ വ്യത്യസതമായിരുന്നു.മറ്റ് നോവലുകൾ വായിക്കുമ്പോൾ എനിക്കറിയാം ഇതിലെ കഥയും കഥാപാത്രങ്ങളും ഒന്നെങ്കിൽ എഴുത്തുക്കാരന്റെ ഭാവന സൃഷ്ടികൾ മാത്രമാണ് അതുമല്ലെങ്കിൽ രചയിതാവ് കണ്ട് പരിചയിച്ച ചിലരിലൂടെ ഡിസൈൻ ചെയ്യ്ത കഥകൾ . പക്ഷേ ഈയൊരു നോവലും അതിലെ കഥാപാത്രങ്ങളും വായനയിൽ ഉടനീളം നമുക്ക് മുന്നിൽ വച്ച കണ്ണാടി പോലെയാണ് Textഒന്നെങ്കിൽ നാം തന്നെയാണ് ആ കഥാപാത്രങ്ങൾ അല്ലെങ്കിൽ നമുക്ക് സുപരിചിതരായ പലരുടെയും മുഖങ്ങൾ ആ കണ്ണാടിയിൽ തെളിഞ്ഞു നിൽക്കും .അതിന് കാരണം പല സന്ദര്ഭങ്ങളിലും നമ്മളോ നമുക്ക് ചുറ്റുമുള്ള ആളുകളോ ഇത്തരം അവസ്ഥകളിലൂടെ കടന്ന് പോയിട്ടുണ്ടാവും. എന്തിന് ഏറെ പറയുന്നു.കഥയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ മാധവ് എന്ന നായക കഥാപാത്രം ഈ ഞാൻ തന്നെയാണോ എന്ന് പോലും ഞാൻ ചിന്തിച്ചു പോയിട്ടുണ്ട്. പ്രണയവും രതിയും ബന്ധങ്ങളും വഞ്ചനയും ഇടകലർന്നു നിൽക്കുന്ന ഈ നോവലിൽ നാല്പത് വയസ്സ് കഴിഞ്ഞ ഭർതൃമതിയായ നീലുവെന്ന നായിക കഥാപാത്രത്തോട് മുപ്പത് വയസ്സുകാരനായ മാധവിന് തോന്നുന്ന പ്രണയവും പ്രണയത്തിൽ നിന്നും ഉടലെടുക്കുന്ന പരസ്പര സ്നേഹവും വിശ്വാസവും രതിയും വളരെ ഭംഗിയായി എഴുത്തുക്കാരൻ ഈ നോവലിലൂടെ പറഞ്ഞു പോകുന്നുണ്ട്.

രതിയുടെ പൂർണ്ണതയിലൂടെ എഴുത്ത് കടന്ന് ചെല്ലുമ്പോൾ തുറന്നെഴുത്ത് തന്നെയാണ് എനിക്ക് കാണാൻ സാധിച്ചത്. പ്രണയത്തിൽ പൊതുവെ നമ്മൾ പറയുന്ന കള്ളമുണ്ട് നിന്റെ മനസ്സിനെയാണ് ഞാൻ പ്രണയിച്ചത് അല്ലാതെ നിന്റെ ശരീരത്തെ അല്ലെന്ന്. പുരുഷന് സാധാരണ ഗതിയിൽ പ്രണയം ജനിക്കുന്നത് എന്റെ അഭിപ്രായത്തിൽ അവളുടെ ശരീരത്തിന്റെ ഭാഗമായ മുഖ ഭംഗിയിലൂടെയാണ് (എന്റെ മാത്രം അഭിപ്രായം )അല്ലാതെ ആദ്യ നോട്ടത്തിൽ പെൺകുട്ടികളുടെ മനസ്സ് അളക്കുന്ന യന്ത്രമൊന്നും പുരുഷന്മാരുടെ കൈയിൽ ഉണ്ടാവില്ല.ആദ്യ നോട്ടത്തിൽ സ്പർശനത്തിൽ രതിയുടെ അടങ്ങാത്ത അഗ്നി പുകഞ്ഞു തുടങ്ങും. പെണ്ണ് ഗന്ധത്തോട് പുരുഷന് തോന്നുന്ന അഭിനിവേശം പക്ഷേ നമ്മൾ ഉൾപ്പെടുന്ന സമൂഹത്തെയും അതിന് ചുറ്റുമുള്ള ഉപഗ്രഹളിൽ അകപ്പെട്ട് നമ്മൾ സ്വയം അത്തരം ആഗ്രഹങ്ങൾക്ക് പരിധി കൽപ്പിക്കും. ഇവിടെ നീലു എന്ന കഥാപാത്രത്തിന് സ്വന്തം ഭർത്താവ് അല്ലെങ്കിൽ മകളിൽ നിന്നും ലഭിക്കാത്ത സ്നേഹം, ബഹുമാനം, പരിഗണന എന്നിവയൊക്കെ മാധവെന്ന പുരുഷനിൽ നിന്നും ലഭിക്കുമ്പോൾ അയാൾക്ക് ഒരേ സമയം നീലുവെന്ന സ്ത്രീ അമ്മയും കാമുകിയും കൂട്ടുകാരിയുമായി മാറുകയാണ്. രതിയെന്നത് വെറും ഒന്ന് രണ്ട് കൂടിച്ചേരലിൽ മടുത്ത് പോകുന്ന പ്രതിഭാസം മാത്രമാണെന്ന് നായക കഥാപാത്രത്തിന് മനസ്സിലാക്കി കൊടുക്കുന്ന ഭാഗം രചയിതാവ് കൈയടകത്തോടെയാണ് എഴുതിയിരിക്കുന്നത്. നീലുവെന്ന സ്ത്രീ കഥാപാത്രത്തിന്റെ ക്യരക്റ്റർ ഡിസൈൻ അവൾ ചെയ്യ്തതിലെ ശരി തെറ്റുകൾ വ്യാഖ്യനിക്കുവാൻ ഞാനാരുമല്ല.

പക്ഷേ ഒന്നറിയാം ഈ നോവലിലൂടെ മലയാളികളിൽ കലാകാലങ്ങളായി അടിച്ചേൽപ്പിച്ചു വച്ചിരിക്കുന്ന പിന്തിരിപ്പൻ മനോഭാവങ്ങളുടെ തിരുത്തെഴുത്ത് തന്നെയാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.