fbpx
DCBOOKS
Malayalam News Literature Website

‘പ്രതി പൂവന്‍കോഴി’; ഉണ്ണി ആര്‍ എഴുതിയ ആദ്യ നോവല്‍ ഉടന്‍ വായനക്കാരിലേക്ക്

യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ ഉണ്ണി ആര്‍ എഴുതുന്ന ആദ്യ നോവല്‍ പ്രതി പൂവന്‍കോഴി ഡി സി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്നു. ഏറെ ചര്‍ച്ചയായ ഒരു ഭയങ്കര കാമുകന്‍, വാങ്ക് തുടങ്ങിയ ഉണ്ണി ആറിന്റെ കഥാസമാഹാരങ്ങള്‍ക്കു ശേഷം വരുന്ന പുതിയ കൃതിയാണിത്.

സമകാലിക ഇന്ത്യന്‍ ദേശീയതാസങ്കല്പത്തിന്റെ പൊള്ളത്തരങ്ങളെ ഒരു നാടോടിക്കഥയുടെ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ഉണ്ണി ആര്‍ പ്രതി പൂവന്‍കോഴിയിലൂടെ. ലളിതവും ആകര്‍ഷകവുമായ രചനാവൈഭവത്തിലൂടെ എന്നും വായനക്കാരെ കയ്യിലെടുക്കുന്ന ഉണ്ണി ആറിന്റെ സര്‍ഗാത്മകസിദ്ധി ഈ കൃതിയിലും വായനക്കാര്‍ക്ക് അനുഭവിച്ചറിയാം.

പ്രതി പൂവന്‍കോഴി ഇപ്പോള്‍ വായനക്കാര്‍ക്ക് മുന്‍കൂര്‍ ബുക്ക് ചെയ്യാനുള്ള അവസരവും ഡി സി ബുക്‌സ് ഒരുക്കിയിട്ടുണ്ട്. പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് എഴുത്തുകാരന്റെ കൈയ്യൊപ്പോടു കൂടി പുസ്തകങ്ങള്‍ സ്വന്തമാക്കാം. കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ് ശാഖകളിലും ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറിലും പ്രീബുക്കിങ്ങിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 28 വരെ വായനക്കാര്‍ക്ക് പ്രതി പൂവന്‍കോഴി പ്രീബുക്ക് ചെയ്യാവുന്നതാണ്.

പ്രീബുക്കിങ്ങിനായി സന്ദര്‍ശിക്കുക

Comments are closed.