DCBOOKS
Malayalam News Literature Website
Rush Hour 2

കെ.എല്‍.എഫില്‍ പ്രകാശ് രാജ് എത്തുന്നു

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കരുത്തുറ്റ താരങ്ങളില്‍ ഒരാളായ പ്രകാശ് രാജ് കെ.എല്‍.എഫ് വേദിയില്‍ സാന്നിദ്ധ്യമറിയിക്കാന്‍ എത്തുന്നു. മികച്ച അഭിനയത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചിട്ടുള്ള  ഇന്ത്യന്‍ ചലച്ചിത്രനടനും, നിര്‍മ്മാതാവുമാണ് പ്രകാശ് രാജ്.

കന്നട, തമിഴ്, മലയാളം, തെലുഗു എന്നീ ഭാഷാചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രകാശ് രാജിന് ആദ്യമായി ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിക്കുന്നത് ഇരുവര്‍ എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ്. മികച്ച സഹനടനുള്ള ദേശീയപുരസ്‌കാരമാണ് 1998ല്‍ ഈ ചിത്രത്തിലൂടെ ഇദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് 2009ല്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരം പ്രകാശ് രാജിന് ലഭിക്കുകയുണ്ടായി. പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് ഈ അംഗീകാരം പ്രകാശ് രാജിനെ തേടിയെത്തിയത്.

വിമതശബ്ദങ്ങളുടെ ഉത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 8,9,10,11 തീയ്യതികളില്‍ അഞ്ച് വേദികളിലായാണ് നടക്കുന്നത്. ആഴമേറിയതും വൈവിധ്യപൂര്‍ണ്ണവുമായ സാഹിത്യ-സാമൂഹിക-രാഷ്ട്രീയ സംവാദങ്ങള്‍ കേരളത്തിന്റെ സ്വന്തം ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്.

Read more….

Comments are closed.