DCBOOKS
Malayalam News Literature Website

കല്‍ക്കിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’; ലിമിറ്റഡ് എഡിഷന്‍ കോപ്പികളുടെ പ്രീബുക്കിങ് ആരംഭിച്ചു

ആധുനിക തമിഴ് സാഹിത്യത്തിലെ ക്ലാസിക് നോവല്‍ കല്‍ക്കിയുടെ, ‘പൊന്നിയിന്‍ സെല്‍വന്‍’ ഹാര്‍ഡ് ബൗണ്ട് ലിമിറ്റഡ് എഡിഷന്‍ കോപ്പികളുടെ പ്രീബുക്കിങ് ആരംഭിച്ചു. 1,200 പേജുകളുള്ള പുസ്തകത്തിന്റെ ഹാര്‍ഡ് ബൗണ്ട് ചെയ്ത കോപ്പികള്‍ ആദ്യം പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാകും ലഭിക്കുക. തമിഴ്‌നാട് ടെക്‌സ്റ്റ് ബുക്ക് കമ്മിറ്റിയുടെ സാമ്പത്തിക സഹായത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 1,399 രൂപ വിലയുള്ള നോവലിന്റെ പ്രിബുക്കിങ് പ്രത്യേക ഓഫര്‍ വില 999 രൂപയാണ്. ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും നിങ്ങളുടെ കോപ്പികള്‍ പ്രീബുക്ക് ചെയ്യാം. ജി.സുബ്രഹ്മണ്യനാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

Textഅഞ്ചുഭാഗങ്ങള്‍, ഇരുനൂറില്‍പരം അദ്ധ്യായങ്ങള്‍, ഒരുപാട് തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെല്ലാമുള്ള ഈ കൃതിയുടെ നേരായ ഒരു തര്‍ജ്ജമ ഈ കാലത്തെ വായനക്കാര്‍ക്ക് ചിലപ്പോള്‍ ഉള്‍ക്കൊള്ളാന്‍പറ്റും എന്ന് തോന്നാത്തതിനാല്‍, മൂലഗ്രന്ഥത്തിന്റെ സത്ത ചോര്‍ന്നുപോകാതെ ശ്രീ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ആശയത്തിലും ശൈലിയിലും മാറ്റങ്ങള്‍ വരുത്താതെ കാച്ചിക്കുറുക്കി, വായനക്കാരുടെ മുമ്പില്‍ എത്തിക്കുന്ന ഒരു ദൗത്യമാണ് വിവര്‍ത്തകന്‍ എന്ന നിലയില്‍ ജി.സുബ്രഹ്മണ്യന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.

ചരിത്ര കഥാപാത്രങ്ങളുടെ കൂടെ തന്റെ സാങ്കല്‍പ്പിക കഥാപാത്രങ്ങളെയും കൂട്ടിയിണക്കി ചരിത്രസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കല്‍ക്കി മെനഞ്ഞെടുത്ത ഈ കൃതി കൊല്ലങ്ങള്‍ക്കിപ്പുറം പുതിയ തലമുറ പോലും നവമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്നു.

വിവിധ ഭാഷകളില്‍ മണിരത്നം സംവിധാനം ചെയ്യുന്ന ചലച്ചിത്രത്തിന് ആധാരമായ നോവലാണ് ‘പൊന്നിയിന്‍ സെല്‍വന്‍’.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.