DCBOOKS
Malayalam News Literature Website

കല്‍ക്കിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’; പേപ്പര്‍ ബാക്ക് കോപ്പികള്‍ ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം

ആധുനിക തമിഴ് സാഹിത്യത്തിലെ ക്ലാസിക് നോവല്‍ കല്‍ക്കിയുടെ, ‘പൊന്നിയിന്‍ സെല്‍വന്‍’ പേപ്പര്‍ ബാക്ക് കോപ്പികള്‍ ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം. ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും നിങ്ങളുടെ കോപ്പികള്‍ പ്രീബുക്ക് ചെയ്യാം. ജി.സുബ്രഹ്മണ്യനാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

അഞ്ചു ഭാഗങ്ങളായി തമിഴില്‍ പ്രസിദ്ധീകരിച്ച പൊന്നിയിന്‍ സെല്‍വന്‍ അഞ്ചു ഭാഗങ്ങള്‍
രണ്ടു വാല്യങ്ങളായി തിരിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നു. ഇരുനൂറില്‍പരം അദ്ധ്യായങ്ങളോടെ, മൂലഗ്രന്ഥത്തിന്റെ സത്ത ചോര്‍ന്നുപോകാതെ കല്‍ക്കിയുടെ
ആശയത്തിലും ശൈലിയിലും മാറ്റങ്ങള്‍ വരുത്താതെ കാച്ചിക്കുറുക്കി വിവര്‍ത്തനം ചെയ്തിരിക്കുന്നത് ജി. സുബ്രഹ്മണ്യനാണ്. എം.ജി. ആറിന്റെ കാലം മുതല്‍ ഈ നോവല്‍
സിനിമയാക്കുവാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും ഇപ്പോഴാണിത് സഫലമാകുവാന്‍ പോകുന്നത്.
മണിരത്‌നത്തിന്റെ സംവിധാനത്തില്‍ വിവിധ ഭാഷകളിലായി ഒരുങ്ങുകയാണ് പൊന്നിയിന്‍ സെല്‍വന്‍ എന്ന ബിഗ്ബജറ്റ് ചലച്ചിത്രം. തമിഴ് ജനതയെ ഒന്നാകെ ആവേശത്തിലാഴ്ത്തിയ
ഈ നോവല്‍ ഇപ്പോള്‍ മലയാളത്തിലും.

ലോകചരിത്രത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച രാജവംശമാണ് ചോളരാജവംശം. ബി സി 300 മുതല്‍ എ ഡി 1279 വരെ ചോളരാജവംശത്തിന്റെ ഭരണകാലമാണ്.
തമിഴ്‌നാടു കൂടാതെ ഇന്തോനേഷ്യയും മലയയും ശ്രീലങ്കയും ഒരു കാലത്ത് ഈ രാജവംശത്തിന്റെ ആധിപത്യത്തിന്‍ കീഴിലായിരുന്നു. പുകള്‍പെറ്റ രാജാക്കന്മാരായ ആദിത്യ ചോളനിലൂടെയും പരാന്തകനിലൂടെയും സുന്ദരചോളനിലൂടെയും വിസ്തൃതമാക്കെപ്പട്ട ചോളസാമ്രാജ്യം അരുള്‍മൊഴി വര്‍മ്മനിലെത്തുന്നതിനു തൊട്ടുമുമ്പാണ് പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിന്റെ കഥാകാലം. രാജഭരണത്തില്‍ ഒട്ടും തത്പരനല്ലായിരുന്ന പൊന്നിയിന്‍ സെല്‍വന്‍ – കാവേരി നദിയുടെ പ്രിയപ്പെട്ടവന്‍ – എന്നറിയപ്പട്ട അരുള്‍മൊഴിവര്‍മ്മന്‍
രാജാവാകുന്നതിനു പിന്നിലുണ്ടായ നിരവധി ഉപജാപങ്ങളുടെയും തന്ത്രങ്ങളുടെയും അധികാരവടംവലികളുടെയും കഥ ഇതിഹാസസമാനമായി അവതരിപ്പിക്കുകയാണ് കല്‍ക്കി ഈ നോവലിലൂടെ. ഓരോ അധ്യായം പൂര്‍ത്തീകരിക്കുമ്പോഴും കൂടുതല്‍ കൂടുതല്‍ കെട്ടുമുറുകുന്ന കഥാഖ്യാനത്തിലൂടെ വലിയൊരു ഭൂപ്രദേശവും നിരവധി കഥാപാത്രങ്ങളും
നിറഞ്ഞാടുന്ന ഉദ്വേഗജനകമായ സംഭവപരമ്പരകളിലൂടെയാണ് നോവല്‍ പൂര്‍ണ്ണതയിലെത്തുന്നത്.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.