DCBOOKS
Malayalam News Literature Website

കെ.എന്‍. പ്രശാന്തിന്റെ ‘പൊനം’ സിനിമയാകുന്നു, പ്രഖ്യാപനവുമായി ലാൽജോസ്

കെ.എന്‍.പ്രശാന്തിന്റെ  ‘പൊനം’ എന്ന നോവൽ  സിനിമയാകുന്നു, പ്രഖ്യാപനവുമായി ലാൽജോസ്. വലിയ ക്യാൻവാസിൽ പറയാൻ Textപോകുന്ന സിനിമയാണിതെന്നും വിവിധ ഭാഷകളിൽ ഇറക്കാനാണ് ആലോചിക്കുന്നതെന്നും  അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഡി സി ബുക്സാണ് ‘പൊനം’ എന്ന നോവലിന്റെ പ്രസാധകർ.

പൊനം ഒരു ബൃഹത്തായ നോവലാണ്. വനത്തിനെ കേന്ദ്രികരിച്ചു കഥ പറയുന്ന  നോവലിൽ കള്ളകടത്തും, കൊലപാതകങ്ങളുമെല്ലാം നടത്തുന്ന കുറേ മനുഷ്യരുടെ കഥയാണ് പറയുന്നത്. ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ.എൻ. പ്രശാന്ത്. തീർച്ചയായും നമ്മുടെ ഭാഷയിലെ മികച്ച നോവലുകളിലൊന്നാണ് പൊനം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.