DCBOOKS
Malayalam News Literature Website

പൊനം, നോവലിലെ കാടകങ്ങള്‍

സംഘര്‍ഷഭരിതമായ ജീവിത അന്തരീക്ഷം സൂചിപ്പിക്കുന്ന കഥാസാമാഹാരം. ജീവിതകഥ ഉടനെ തന്നെ ഇറങ്ങും എന്ന് കെ. എന്‍. പ്രശാന്ത്. ചെറിയൊരു തമാശ രീതിയില്‍ ചോദ്യം ഉന്നയിച്ചായിരുന്നു അഭിഭാഷകന്‍ ഡോക്ടര്‍ പി. സുരേഷ് ആരംഭിച്ചത്. എങ്ങനെയാണ് ഇത്ര സൗമ്യനായ, സൗമ്യമായ മനോഭാവമുള്ള ചെറുപ്പക്കാരനായ താങ്കള്‍ക്ക് പകയും ഹിംസയും എല്ലാം കൂടിക്കലര്‍ന്ന ഒരു നോവല്‍  എഴുതാന്‍ സാധിച്ചു എന്നതായിരുന്നു ചോദ്യം. ചെറിയൊരു പുഞ്ചിരിയോടുകൂടി തന്നെ കെ.എന്‍. പ്രശാന്ത് മറുപടി പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതസാഹചര്യങ്ങളും സാമൂഹിക അന്തരീക്ഷവും ആണ് തന്നെ ഇത്തരത്തില്‍ എഴുതുവാന്‍ പ്രേരിപ്പിച്ചത്. രക്തച്ചൊരിച്ചിലുകളുടെ ചുവയുള്ള തെയ്യങ്ങളുടെ കഥ ഇത്തരത്തില്‍ തന്നെ എഴുതാന്‍ സാധിച്ചു എന്ന് പറയുകയുണ്ടായി. പ്രശാന്തിന്റെ നോവലുകളില്‍ കാട് ഒരു മുഖ്യഭാഗമായി വരുന്നത് കാണാന്‍ സാധിക്കും. അതിന്റെ കാരണം എന്താണെന്നായിരുന്നു മറ്റൊരു ചോദ്യം. അദ്ദേഹം അതിന് നല്‍കിയ മറുപടി തന്റെ നരകതുല്യമായ യൗവനം തീര്‍ത്തത് കാട്ടിലാണ്. അതിന്റെ അംശം തന്റെയുള്ളില്‍ ഉണ്ടായതുകൊണ്ടാകാം അങ്ങനെ വരുന്നത്.

അതുപോലെതന്നെ അദ്ദേഹത്തിന്റെ നോവലില്‍ അഞ്ചു സ്ത്രീ കഥാപാത്രങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങളായി വരുന്നത്. മറ്റുള്ളവര്‍ സാന്ദര്‍ഭികമായി കടന്നുവരുന്നതേയുള്ളൂ. അത്തരത്തില്‍ ഇവര്‍ കേന്ദ്ര കഥാപാത്രങ്ങളായും പുരുഷനില്‍ ആധിപത്യം സ്ഥാപിക്കുന്നതും കാണാന്‍ സാധിക്കും. അങ്ങനെ ആവിഷ്‌കരിക്കുവാന്‍ പ്രേരണയായത് തന്റെ ജീവിത അനുഭവങ്ങളില്‍ അനുഭവിച്ചറിഞ്ഞതും വ്യക്തിപരമായി അറിയാവുന്നതുമാണ്. ഇതാണ് കരുത്തരായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കുവാന്‍ സ്വാധീനിച്ചത് എന്ന് അദ്ദേഹം സമര്‍ഥിച്ചു. അതുപോലെ അദ്ദേഹത്തിന്റെ കൃതികളില്‍ കണ്ടുവരുന്ന മറ്റൊരു സവിശേഷതയാണ് പുതുമയുള്ള ആഖ്യാനശൈലിയും തുളു ഭാഷയിലെ സംഭാഷണരീതിയും. ജീവിതരീതിയില്‍ താന്‍ ഉപയോഗിക്കുന്ന ഭാഷ ഇതില്‍ കലര്‍ത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുകയുണ്ടായി. പകയൊക്കെ അസംബന്ധമാണ് എന്ന ആശയം സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ നോവല്‍ അവസാനിക്കുന്നത്.  പകയൊക്കെ അസംബന്ധമാണെന്നുള്ള തന്റെ പ്രതിഷേധമാണ് അദ്ദേഹം ഇതിലൂടെ രേഖപ്പെടുത്തിയത് എന്നും പറഞ്ഞു. സംഘര്‍ഷഭരിതമായ ജീവിത അന്തരീക്ഷം സൂചിപ്പിക്കുന്ന പുതിയ കഥാസമാഹാരം, ജീവിതകഥ, നോവല്‍ ഉടന്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments are closed.