DCBOOKS
Malayalam News Literature Website

വെട്രിമാരന്‍ പറഞ്ഞ രാഷ്ട്രീയം: സനീഷ് ഇളയടത്ത് എഴുതുന്നു

സനീഷ് ഇളയടത്ത്

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഉറച്ച രാഷ്ട്രീയനില ഉണ്ടാകണം എന്ന് ആഗ്രഹിച്ച്, തീരുമാനിച്ച്, ഇക്കാര്യം പരസ്യമായി എപ്പോഴും വ്യക്തമാക്കാറുള്ളയാളാണ് ഞാന്‍. ഒന്നുകില്‍ ഇടത്പക്ഷം, അല്ലെങ്കില്‍ വലത് പക്ഷം. ഇതിന് ഇടയില്‍ മറ്റൊരു നിലയില്ല
എന്ന് ഇക്കഴിഞ്ഞ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ തമിഴ് സംവിധായകന്‍ വെട്രിമാരന്‍ പറഞ്ഞല്ലോ, യോജിപ്പുള്ള അഭിപ്രായമാണത്. മാധ്യമപ്രവര്‍ത്തകര്‍ അവരവരുടെ പക്ഷം ആവുന്നത്ര ക്ലാരിറ്റിയോടെ വ്യക്തമാക്കേണ്ടത് മറ്റേത് കാലത്തെക്കാളും പ്രസക്തമായ കാലമാണ് ഇപ്പോഴത്തേത് എന്ന് എനിക്ക് വെട്രിമാരനെന്ന പോലെതന്നെ അഭിപ്രായമുണ്ട്.

ഞാനൊരു ഇടതുപക്ഷക്കാരനാണ്. സകല മനുഷ്യര്‍ക്കുമെന്നത് പോലെ നാട്ടിലെ എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും അവരവരുടേതായ രാഷ്ട്രീയപക്ഷങ്ങളുണ്ടല്ലോ. ചിലര്‍ക്ക് വളരെ സോളിഡ് ആയ പക്ഷങ്ങള്‍, ചിലര്‍ക്ക് അത്ര ഉറപ്പില്ലാത്ത, അങ്ങോട്ടുമിങ്ങോട്ടും ചാഞ്ഞ് PACHAKUTHIRA DCBOOKSകൊണ്ടിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഉറച്ച രാഷ്ട്രീയനില ഉണ്ടാകണം എന്ന് ആഗ്രഹിച്ച്, തീരുമാനിച്ച്, ഇക്കാര്യം പരസ്യമായി എപ്പോഴും വ്യക്തമാക്കാറുള്ളയാളാണ് ഞാന്‍. ഒന്നുകില്‍ ഇടത്പക്ഷം, അല്ലെങ്കില്‍ വലത് പക്ഷം. ഇതിന് ഇടയില്‍ മറ്റൊരു നിലയില്ല എന്ന് ഇക്കഴിഞ്ഞ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ തമിഴ് സംവിധായകന്‍ വെട്രിമാരന്‍ പറഞ്ഞല്ലോ, യോജിപ്പുള്ള അഭിപ്രായമാണത്. മാധ്യമപ്രവര്‍ത്തകര്‍ അവരവരുടെ പക്ഷം ആവുന്നത്ര ക്ലാരിറ്റിയോടെ വ്യക്തമാക്കേണ്ടത് മറ്റേത് കാലത്തെക്കാളും പ്രസക്തമായ കാലമാണ് ഇപ്പോഴത്തേത് എന്ന് എനിക്ക് വെട്രിമാരനെന്ന പോലെതന്നെ അഭിപ്രായമുണ്ട്.

രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളില്‍ സിപി(ഐ)എമ്മിന്റേത് ആണ് കൊള്ളാവുന്ന രാഷ്ട്രീയം എന്ന വിചാരമാണ് എനിക്ക്. മതേതരമായി നിന്ന്, മതത്തിനകത്ത് മാത്രമല്ല, ദേശീയ അതിര്‍ത്തികള്‍ക്കകത്ത് പോലും സങ്കുചിതപ്പെടുത്താതെ, സാര്‍വ്വദേശീയ സാഹോദര്യം എന്ന ആശയത്തിനകത്ത് നിന്ന് മനുഷ്യരെയും ജീവിതത്തെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയത്തോടാണ് മതിപ്പ്. അതു കൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനകത്ത് ചെറിയ കക്ഷിയായിരുന്നിട്ടും ഇപ്പോഴും അവരോട് ആഭിമുഖ്യമുള്ളത്. പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ അവരുടെ കൈവശം ഉള്ള ആയുധങ്ങളുടെ രാഷ്ട്രീയദാര്‍ഢ്യത്തില്‍ എനിക്ക് വിശ്വാസമുണ്ട്. എന്നാല്‍,ആ പാര്‍ട്ടിയുടെ അംഗമോ പ്രവര്‍ത്തകനോ അല്ലാത്തതിനാലും മാധ്യമപ്രവര്‍ത്തകനായതിനാലും സിപിഐ)എമ്മിനെ വിമര്‍ശിക്കാനും എനിക്ക് അവകാശമുണ്ട്. ഈ ധാരണ മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ എനിക്ക് ആത്മവിശ്വാസം തരുന്നുണ്ട്. പ്രത്യേകിച്ചും, നിഷ്പക്ഷനാണ് എന്ന് പറഞ്ഞു കൊണ്ടുതന്നെ വലതുപക്ഷത്തിന് വേണ്ടി കാര്യങ്ങള്‍ ചെയ്യുന്ന അനേകരെ ഇവിടെത്തന്നെ കാണാറുണ്ട് എന്നതുകൊണ്ട്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഏപ്രില്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍  ലക്കം ലഭ്യമാണ്‌

 

Comments are closed.