DCBOOKS
Malayalam News Literature Website

ജ്ഞാനപ്പാന പുരസ്‌കാരം വി. മധുസൂദനന്‍ നായര്‍ക്ക്

ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം  പ്രൊഫ .വി .മധുസൂദനൻ നായർക്ക് . സമഗ്ര സാഹിത്യ സംഭാവനയ്ക്കാണ് പുരസ്കാരം . അമ്പതിനായിരത്തി ഒന്നു രൂപയും ഗുരുവായൂരപ്പൻ്റെ ചിത്രം ആലേഖനം ചെയ്ത പത്തു ഗ്രാം സ്വർണ്ണപ്പതക്കം, പ്രശസ്തിപത്രം, ഓർമ്മപ്പൊരുളും ( ഫലകവും) അടങ്ങുന്നതാണ് പുരസ്കാരം .

പൂന്താനത്തിൻ്റെ ജൻമദിനമായ കുംഭമാസത്തിലെ ‘അശ്വതി നാളിൽ ( 2023 ഫെബ്രുവരി 24 വെള്ളിയാഴ്ച) വൈകിട്ട് 5ന് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വെച്ച്  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പുരസ്കാരം സമ്മാനിക്കും..

Comments are closed.