DCBOOKS
Malayalam News Literature Website

ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍; സുജിത സി പി എഴുതിയ കവിത

നവംബർ ലക്കം പച്ചക്കുതിരയിൽ

വിയും കടലാകെയും,
കുമിയും കാടാകെയും
മുങ്ങീട്ടും മുങ്ങീട്ടും ഇനിയും കാണാനേയില്ല
സമയമേ നിന്റെ ഒടുങ്ങാ ചമയച്ചേര്‍പ്പുകള്‍…

നോക്കിനില്‍ക്കെ കുതിച്ചോടും ഒരോളത്തിന്‍
തട്ടേറിമായും നീ
ഒട്ടും, കാത്തിരിപ്പറിയില്ലേ നിനക്കും;
എന്റെ ഓമലേ…
തുടരും, തുടുംനിമേഷമേ
നീ കാലത്തിന്നടിയടരിന്‍
ചുടുകാന്തി, കുറുചലനം:
ചടുലം; നിന്നാട്ടമൊക്കുമ്പോള്‍,
മല, പുഴ ഉയരുന്നു
തുളുമ്പുന്നു ഭൂവട്ടം…
തൃക്കാലമടിയും ഗാംഭീര്യമോടെ

പൂര്‍ണ്ണരൂപം 2023 നവംബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്‌

Comments are closed.